മന്ത്രി കെ.കെ. ശൈലജ ലിനിയുടെ ചെമ്പനോടയിലെ വീട് സന്ദര്‍ശിച്ചു

By | Monday September 23rd, 2019

SHARE NEWS

 

പേരാമ്പ്ര:  രോഗിയെ പരിചരിക്കുന്നതിനിടയില്‍ നിപ വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയുടെ ചെമ്പേനാടയിലെ വീട് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ സന്ദര്‍ശിച്ചു.

ലിനിയുടെ ഭര്‍ത്താവ് സജീഷ്, മക്കളായ റിതുല്‍, സിദ്ധാര്‍ത്ഥ്, മറ്റ് ബന്ധുക്കള്‍ എന്നിവരെക്കണ്ട് മന്ത്രി സംസാരിക്കുയും ലിനിയുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം മേയ് 21-ാം തീയതിയാണ് ലിനി നിപ രോഗബാധമൂലം മരണമടഞ്ഞത്.

ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നഴ്സുമാരും ഡോക്ടര്‍മാരും മറ്റുപ്രവര്‍ത്തകരും ഉള്‍പ്പെടെ മുഴുവന്‍ ആളുകള്‍ക്കും ലിനി ഒരു മാതൃകയും ആവേശവുമാണെന്ന് മന്ത്രി പറഞ്ഞു. വളരെ ധീരമായ സമീപനമാണ് മരണത്തിന് മുമ്പിലും ലിനി സ്വീകരിച്ചത്. മരിക്കുന്നതിന് തൊട്ടുമുമ്പ് താന്‍ ജീവനെപ്പോലെ സ്നേഹിക്കുന്ന ഭര്‍ത്താവ് സജീഷിനേയും കുഞ്ഞുമക്കളേയും ഒരുനോക്ക് കാണാന്‍ പോലുമാകാത്ത അവസ്ഥയിലും ലിനി ധൈര്യം കൈവിട്ടില്ല.

കുഞ്ഞുമക്കളെ നന്നായി നോക്കണമെന്നും ഇനി തമ്മില്‍ കാണാന്‍ കഴിയില്ലെന്നും സൂചിപ്പിച്ചുകൊണ്ട് ലിനി എഴുതിയ വാചകങ്ങള്‍ ഓരോ മലയാളിയുടേയും മനസില്‍ നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മകളായി നില്‍ക്കുകയാണന്ന് മന്ത്രി അനുസ്മരിച്ചു.

ആയൊരോര്‍മ്മയില്‍ അവരുടെ കുടുംബത്തെ നേരില്‍ കാണാനാണ് മന്ത്രി കെ.കെ. ശൈലജ ആദ്യമായി ലിനിയുടെ വീട്ടിലെത്തിയത്. കോഴിക്കോട് ഡിഎംഒ ജയശ്രീ, എന്‍എച്ച്എം ഓഫീസര്‍ നവീന്‍ തുടങ്ങിയ ആരോശ്യ വകുപ്പ്് ജീവനക്കാര്‍ക്കൊപ്പമാണ് മ്രന്തി എത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read