Categories
headlines

മുസ്ലിം റിലീഫ് കമ്മിറ്റി ഫണ്ട് സമാഹരണം ആരംഭിച്ചു

നടുവണ്ണൂര്‍: ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ സ്തുത്യര്‍ഹമായ സേവനം നടത്തി വരുന്ന വെങ്ങളത്ത് കണ്ടി കടവ് ശാഖാ മുസ്ലിം റിലീഫ് കമ്മിറ്റി റമളാന്‍ റിലീഫ് പ്രവര്‍ത്തന ത്തോടനുബന്ധിച്ച് ഈ വര്‍ഷത്തേക്കുള്ള ഫണ്ട് സമാഹരണം ആരംഭിച്ചു.


കെ.വി.ഹത്താന്‍ അന്‍വ്വര്‍ സാദത്തില്‍ നിന്ന് ആദ്യ ഫണ്ട് ഏറ്റുവാങ്ങി ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് (ഇന്‍ ചാര്‍ജ് ) എം.കെ. പരീദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ ടി. എം. ഇബ്രാഹിം ഹാജി അദ്ധ്യക്ഷത വഹിച്ചു.

വി.കെ. സി ഉമ്മര്‍ മൗലവി മുഖ്യ പ്രഭാഷണം നടത്തി. കെ.വി.അമ്മോട്ടി, കെ.ടി.കെ.റഷീദ് കെ.വി.കോയടി, റിയാസ്, എം.കെ.പര്യയി, സി.എം. ഉമ്മര്‍ക്കോയ, പി .എന്‍. അന്‍വര്‍സാദത്ത്, കുഞ്ഞി ബ്രാഹിം മക്കാട്ട്, റംല കുന്നുമ്മല്‍,സി.എം. ഷാഫി, വി.എം.ടി.ഖദീജ സാദത്ത്, കെ സാബിത്ത്, പി.എന്‍.മുബശ്ശിറ തുടങ്ങിയവര്‍ സംസാരിച്ചു. ജ: കണ്‍വീനര്‍ ബഷീര്‍ കുന്നുമ്മല്‍ സ്വാഗതവും ട്രഷറര്‍ റനീഷ് നല്ലൂര്‍ നന്ദിയും പറഞ്ഞു.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP