പാലേരി നവനിര്‍മിതി സഹകരണ സംഘം ഓഫീസ് തുറന്നു

By | Sunday July 28th, 2019

SHARE NEWS

പേരാമ്പ്ര : നവനിര്‍മിതി മള്‍ട്ടി എന്‍ജിനീയറിങ് ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന്റെ ഓഫീസ് പാലേരി ടൗണില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. സംഘം ഓഫീസിന്റെയും ഓഹരി സമാഹരണ യജ്ഞത്തിന്റെയും ഉദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

ഉദ്പാദന നിര്‍മ്മാണ മേഖലകളില്‍ കോര്‍പ്പറേറ്റുകള്‍ പിടിമുറുക്കി വരുന്ന സാഹചര്യത്തില്‍ ജനകീയ ബദലുകളിലൂടെ അതിനെ പ്രതിരോധിക്കാന്‍ സഹകരണ പ്രസ്ഥാനത്തിന് കഴിയേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സഹകരണ സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

പ്രകൃതി സൗഹൃദ നിര്‍മ്മാണ രീതികളിലേക്ക് നാം മാറേണ്ടതുണ്ട്. കാര്‍ഷികാഭിവൃദ്ധി കൈവരിക്കാനും സഹകരണ സ്ഥാപനങ്ങളുടെ നേരിട്ടുള്ള ഇടപെടല്‍ ഇനിയും വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ചെറുവോട്ട് അദ്ധ്യക്ഷത വഹിച്ചു. സംഘം പ്രസിഡന്റ് വി.സി. നാരായണന്‍ നമ്പ്യാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തരിപ്പേമ്മല്‍ ബഷീര്‍ മുതല്‍ 13 പേരില്‍ നിന്ന് ഷേര്‍പണം സ്വീകരിച്ച് ഓഹരി സമാഹരണ യജ്ഞത്തിന് മന്ത്രി തുടക്കം കുറിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.കെ. ബാലന്‍, ബാലന്‍ കിഴക്കയില്‍, വി.കെ. സുമതി, സൗഫി താഴെക്കണ്ടി, എം. വിശ്വനാഥന്‍, എന്‍.പി. വിജയന്‍, എ. സരോജിനി, എസ്.പി. കുഞ്ഞമ്മത്, കെ.വി. കുഞ്ഞിക്കണ്ണന്‍, റസാഖ് പാലേരി, കെ.ജി രാമനാരായണന്‍, ശ്രീനി മനത്താനത്ത്, പീറ്റക്കണ്ടി ബാലന്‍, സി.എച്ച്. രാജീവന്‍, ഇ.ജെ മുഹമ്മദ് നിയാസ്, പി.സി. ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹോണററി സെക്രട്ടറി കെ.വി കുഞ്ഞിരാമന്‍ സ്വാഗതവും, വൈസ് പ്രസിഡന്റ റിയാസ് നെല്ലിയോട്ട് നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read