നിധിന്റെ മൃതദേഹം 12 മണിയോടെ പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലെത്തിക്കും

By | Wednesday June 10th, 2020

SHARE NEWS

പേരാമ്പ്ര (June 10): കഴിഞ്ഞ ദിവസം ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ച നിതിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിക്കാണ് മൃതദേഹം എയര്‍ ആറേബ്യയുടെ പ്രത്യേക വിമാനത്തില്‍ ദുബായില്‍ നിന്ന് നെടുമ്പാശേരിയില്‍ എത്തിച്ചത്.

മൃതദേഹം കോഴിക്കോട്ടേക്ക് പുറപ്പെട്ടു. നിതിന്റെ ഭാര്യ ആതിര പ്രസവത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ്. ഇവരെ കാണിക്കാനായി മൃതദേഹം അദ്യം കോഴിേക്കാട് മിംസ് ആശുപത്രിയില്‍ എത്തിക്കും.

അതിന് ശേഷം ഉച്ചക്ക് 12 മണിയോടെ പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലെത്തിക്കും. വൈകീട്ട് സംസ്‌ക്കാരം നടത്തും. തിങ്കളാഴ്ചയാണ് ദുബായില്‍ ഹൃദയാഘാതം മൂലം നിതിന്‍ ദുബായില്‍ മരിച്ചത്.

കൊവിഡ് കാലത്ത് വിദേശത്ത് കുടങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി ‘ഇന്‍കാസ്’ സുപ്രീം കോടതിയെ സമീപിച്ചത് നിധിന്റെ ഭാര്യ ആതിരയെ മുന്‍നിര്‍ത്തിയായിരുന്നു.

സുപ്രീം കോടതി അതിനോട് അനുഭാവ പൂര്‍ണമായ നിലപാട് എടുത്തതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ കഴിയാതെ കുടുങ്ങിപ്പോയ നിരവധി ഗര്‍ഭികള്‍ക്കും രോഗികര്‍ക്കും സ്വദേശങ്ങളിലേക്ക് തിരിക്കാനായി. ഇന്നലെയാണ് ആതിര പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ എ​ന്‍​ജി​നി​യ​റാ​യ നി​തി​ൻ സാ​മൂ​ഹി​ക​സേ​വ​ന രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കു​നി​യി​ൽ രാ​മ​ച​ന്ദ്ര​ന്‍റെ​യും ല​ത​യു​ടെ​യും മ​ക​നാ​ണ് നി​തി​ൻ. സ​ഹോ​ദ​രി: ആ​ര​തി.

 

Nithin Chandrans body was brought to Kerala last night from a heart attack in Dubai. The body was taken by Air Arabia Special flight from Dubai to Nedumbassery this morning.

The body went to Calicut. His wife Athira has given birth in a private hospital in Calicut. His body is first taken to MIMS Hospital, Kozhikode.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read