Categories
headlines

ഓണ്‍ലൈന്‍ പരിധിക്കുപുറത്ത്; റേഞ്ച് പിടിക്കാന്‍ ഓടിയോടി തളര്‍ന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും

 

പേരാമ്പ്ര: കളിക്കാനായും ഓണക്കാലത്ത് പൂപറിക്കാനുമൊക്കെയാണ് കുട്ടികള്‍ മലമുകളിലും വയലിലുമൊക്കെ പോയിരുന്ന ഒരു കുട്ടിക്കാലം എല്ലാവര്‍ക്കു മുണ്ടാവും.


കാലം മാറിയപ്പോള്‍ അന്യദേശങ്ങളില്‍ നിന്നെത്തുന്ന പൂവുകള്‍ പൂക്കളങ്ങള്‍ തീര്‍ക്കുകയും കളികളൊക്കെ വീടിനകത്ത് മൊബൈലിലേക്ക് മാറിയ ഇക്കാലത്തും കുട്ടികള്‍ കുന്നു കളും വയലുകളും തേടിയിറങ്ങി യിരിക്കുകയാണ്.

കുട്ടികള്‍ മാത്രമല്ല അധ്യാപകരെയും, പല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരെയും ഇത്തരം ഇടങ്ങളില്‍ കാണാം. ഇന്ന് നെറ്റും റേഞ്ചും തേടിയാണ് ഇവര്‍ പാറപ്പുറത്തും മലമുകളിലും വയല്‍വക്കത്തുമൊക്കെ പോകുന്നത്.


എന്നാല്‍ ഇവര്‍ പരസ്പരം സംസാരിക്കാതെ റേഞ്ച് പിടിച്ച് ഓണ്‍ലൈന്‍ ക്ലാസ് കാണാനും തങ്ങളുടെ ജോലി ചെയ്ത് തീര്‍ക്കാനുമുള്ള തിരക്കലാണ്. മരത്തിന്റെ മുകളിലും വീടിന്റെ ടെറസ്സിലും റോഡരികിലും ബന്ധുവീടുകളിലും ചെന്നാലെ പരിധി കണ്ടെത്താനാകൂ പലര്‍ക്കും.

 കാണാം വീഡിയോ വാർത്ത


 

ഇവിടെ കോവിഡിനെ മാത്രമല്ല, മൊബൈല്‍ നെറ്റ് വര്‍ക്കിനേയും നമ്മള്‍ അതിജീവിക്കേണ്ടി വരുന്നു. പല മേഖലകളിലും നെറ്റ് വര്‍ക്ക് ലഭിക്കാത്തതു കാരണം ഓണ്‍ലൈന്‍ ക്ലാസ്സും പരിധിക്കു പുറത്താണ്.

ഇതു കാരണം പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ ക്ലാസ്സില്‍ പഠിക്കുവര്‍ വരെ ആശങ്കയിലാണ്. ഓണ്‍ലൈന്‍ ക്ലാസ് പരിഷ്‌കരിച്ചതിന്റെ ഭാഗമായി സ്‌കൂളിലെ സ്മാര്‍ട്ട’് ക്ലാസ് റൂം സൗകര്യം ഉപയോഗിച്ച് ക്ലാസ് എടുക്കുന്നതിനാല്‍ കൂടുതല്‍ സമയം പല ക്ലാസുകളും ഉണ്ട്.

 

എന്നാല്‍ ക്ലാസ് കിട്ടാത്ത അവസ്ഥയാണ് ഉള്ളത്. പല സ്ഥലങ്ങളിലും റേഞ്ച് കിട്ടുന്നില്ല. മുന്‍പ് സുഗമമായി റേഞ്ച് കിട്ടിയിരുന്ന സ്ഥലം പോലും ഇപ്പോള്‍ റേഞ്ച് കിട്ടാത്തതും ശ്രദ്ദേയമാണ്.

മഴക്കാലമായതോടെ പുറത്തിറങ്ങി റേഞ്ച് പിടിക്കാന്‍ പറ്റാതായി. സാധാരണ കോളും നെറ്റ് വര്‍ക്കില്‍ കുരുങ്ങി കിട്ടാതാവുന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നു. ഫോണ്‍ ഫുള്‍ റേഞ്ചിലാ ണെങ്കിലും വിളിച്ചാല്‍ പരിധിക്കു പുറത്ത് ഇതാണ് ഇപ്പോഴത്തെ അവസ്ഥ.

വിദ്യാര്‍ത്ഥികള്‍ മാത്രമല്ല അധ്യാപകരും റേഞ്ച് കിട്ടാത്തതിനാല്‍ പ്രയാസപ്പെടുകയാണ്. ക്ലാസെടുക്കുന്നത് വയലിലും പാറപ്പുറത്ത് നിന്നുമാണെന്ന് അരിക്കുളം ഹൈസ്‌കൂള്‍ അധ്യാപകനായ സി.എം ഷിജു പറഞ്ഞു.

റേഞ്ച് ഇല്ലാത്തതുകാരണം സിംകാര്‍ഡ് പോര്‍ട്ട് ചെയ്തവരുമുണ്ട്. എന്നാല്‍ അവര്‍ക്കും ഗതി ഇതു തന്നെ. ചില രക്ഷിതാക്കള്‍ വൈഫൈ കണക്ഷന്‍ എടുത്ത് പ്രശ്നം പരിഹരിച്ചവരുമുണ്ട്. എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് അതിനും സാധിക്കാതെ വരുന്നു.

റേഞ്ച്് പ്രശ്‌നം കാരണം ക്ലാസ് കിട്ടാതാവുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ മാനസ്സിക പിരിമുറുക്കം അനുഭവിക്കുന്നതായ് സെന്റ് ഫ്രാന്‍സിസ് ഇംഗ്‌ളിഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ലിയജെനീലിയ പറഞ്ഞു.

ലോക്ഡൗണ്‍ ആയതോടുകൂടി പല സ്വകാര്യ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ ആയി ആണ് സൂമീറ്റിങ്ങും, ഗൂഗിള്‍ മീറ്റുമൊക്കെ നടത്താറ്. എന്നാല്‍ റേഞ്ച് പ്രശ്നം കാരണം ഇതും നടക്കുന്നില്ല എന്നും സ്വകാര്യ കമ്പനി ജീവനക്കാരും പറയുന്നു. ഗ്രാമപ്രദേശങ്ങളില്‍ മാത്രമല്ല പട്ടണങ്ങളില്‍ പോലും റേഞ്ച് കിട്ടാത്ത സ്ഥിതിയാണ്.

ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ പോയി ഫോണ്‍ ഉപയോഗിക്കുന്നവരെ സമൂഹം തെറ്റിദ്ധരിക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പലരും കുന്ന് കയറുന്നത് സല്ലപിക്കാനല്ല എന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.

പേരാമ്പ്ര പഞ്ചായത്തില്‍ കൈപ്രം, എരവട്ടൂര്‍, കല്ലോട്, മരുതേരി, കൊട്ടപ്പുറം, ചേനോളി, കാപ്പുമ്മല്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ നെറ്റ് കിട്ടാതെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ പ്രയാസം അനുഭവിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. പേരാമ്പ്ര ടൗണില്‍ പോലും ചില സമയത്ത് റേഞ്ച് കിട്ടാത്ത അവസ്ഥയാണെന്ന് നാട്ടുകാരും പറയുന്നു.

കൂത്താളി പഞ്ചായത്തില്‍പ്പെടുന്ന പള്ളിത്താഴ, പൈതോത്ത്, ഹൈസ്‌കൂള്‍ ജംഗ്ഷന്‍, പള്ളിയാറക്കണ്ടി, പൂളച്ചാല്‍, മൊയോര്‍ക്കുന്ന്, മലപ്പാടിക്കണ്ടിത്താഴ, നിരവത്ത്താഴെ, പുത്തന്‍പുരക്കല്‍ താഴെ, മുതുവനത്താഴെ, പാറാട്ടുപാറ, മുണ്ടോട്ടില്‍, കേളന്‍മുക്ക്, കണ്ണിപ്പൊയില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ റേഞ്ചിനായ് മുറവിളി കൂട്ടുന്നതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ പറയുന്നു.

ചെറുവണ്ണൂര്‍ പഞ്ചായത്തിലെ മുയിപ്പോത്ത്, ആവള, കാരയില്‍ നട, മഠത്തില്‍മുക്ക്, പള്ളിയത്ത് തുടങ്ങിയ സ്ഥലങ്ങളിലൊന്നും റേഞ്ച് കിട്ടാത്ത അവസ്ഥയാണ്.

നൊച്ചാട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലും ഇതു തന്നെ അവസ്ഥ. വായനശാല, അഞ്ചാംപീടിക, കല്പത്തൂര്‍ സ്റ്റേഡിയം, രാമല്ലൂര്‍, മരുതേരി ഊടുവഴി ഭാഗം എന്നിവിടങ്ങളിലൊന്നും നെറ്റ്വര്‍ക്ക് കിട്ടുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. രാമല്ലൂര്‍ മുതുകുന്ന് ടവറിനു 200 മീറ്റര്‍ പരിധിയില്‍ പോലും റേഞ്ച് കിട്ടാത്ത ദയനീയാവസ്ഥയാണുള്ളതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

കായണ്ണ കൈതാംപൊയില്‍, നമ്പ്രത്തുമ്മല്‍ , നരയംകുളം, എടോത്തുകണ്ടി ,എരമ്പറ്റ സ്ഥലങ്ങളിലും അതിരൂക്ഷമായ നെറ്റ്വര്‍ക്ക് പ്രശ്നം അനുഭവപ്പെകുകയാണ്. തന്റെ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളില്‍ പകുതിയോളം പേരും റേഞ്ച് പ്രശ്നം അനുഭവിക്കുന്നതായി അധ്യാപികയായ ഷിബിലി പറഞ്ഞു.

ഗൂഗിള്‍ മീറ്റ് വഴി ക്ലാസെടുക്കാന്‍ സാധിക്കാത്തതു കൊണ്ട് വാര്‍ട്സ് അപില്‍ വീഡിയോ അയക്കലാ യിരുന്നുവെന്നും അത് ഡൗണ്‍ലോഡാ ക്കാന്‍ റേഞ്ച് തപ്പി പോകുന്ന കുട്ടികളാണ് ഭൂരിഭാഗവും എന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

തൃശൂരിലെ ഐ ടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന നരയംകുളം സ്വദേശിനിക്ക് വീട്ടില്‍ നിന്നും വര്‍ക്ക് ചെയ്യാന്‍ കഴിയാത്ത സാഹചര്യം വന്നപ്പോള്‍ ജോലി വരെ രാജിവയ്ക്കേണ്ട അവസ്ഥ പോലും ഉണ്ടായിട്ടുണ്ട്.

അരിക്കുളം പഞ്ചായത്തിലെ കാരയാട്, ഏക്കാട്ടൂര്‍, എകെജി സെന്റര്‍, തറമല്‍, മാവട്ട്, ഊട്ടേരി എന്നീ പ്രദേശവാസികള്‍ക്കും പറയാനുള്ളത് ഇതേ പരാതി തന്നെ.

മേപ്പയ്യൂര്‍ പഞ്ചായത്തുകാര്‍ക്കും മറിച്ചൊന്നും പറയാനില്ല. ഭൂരിപക്ഷം വീടുകളിലെ കുട്ടികര്‍ക്കും പരിഭവം റേഞ്ചിനെ കുറിച്ചു തന്നെ. മഠത്തുംഭാഗം, കീഴ്പയ്യൂര്‍ ഇവിടങ്ങളിലൊക്കെ ഇതു തന്നെ അവസ്ഥ.

മലയോര മേഖലയായ ചക്കിട്ടപാറ, മുതുകാട്, ചെങ്കോട്ടകൊല്ലി ചെമ്പനോട, പൂഴിത്തോട് ഇവര്‍ നെറ്റ് വര്‍ക്കിനായി മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

പേരാമ്പ്ര ഉള്‍പ്പെടെയുള്ള പട്ടണങ്ങളില്‍ പോലും യഥാവിധി ഇന്റര്‍നെറ്റ് ലഭിക്കുന്നില്ല. പലര്‍ക്കും തങ്ങളുടെ വീടുകളിലിരുന്ന് വിദൂരതയില്‍ മൊബൈല്‍ കമ്പനി കൂടെ ടവറുകള്‍ കാണാമെങ്കില്‍ പോലും ഇന്റര്‍നെറ്റ് ലഭിക്കുന്നില്ലന്ന പരാതിക്കാര്‍ ഏറെയാണ്.

ഈ അധ്യയന വര്‍ഷം മുഴുവന്‍ ഓണ്‍ലൈന്‍ പഠനമാകാനാണ് സാധ്യത. നഗര ഗ്രാമ വ്യത്യാസമില്ലാതെ റേഞ്ച് പിടിക്കാന്‍ ഓടുന്ന സമൂഹമാണ് ഇന്നുള്ളത്.

പല ഓഫറുകളും തന്ന് ഉപഭോക്താക്കളെ തങ്ങളെ വലയിലാക്കിയ മൊബൈല്‍ സേവന ദാതാക്കള്‍ പിന്നീട് റേഞ്ചും ഇന്റര്‍നെറ്റ് സ്പീഡും കുറച്ച് കവളിപ്പിക്കുകയാണെന്ന് ആരോപണവും ശക്തമാണ്. ഈ അവസ്ഥയ്ക്ക് പരിഹാരം എന്തുണ്ട്. കെഫോണ്‍ വന്നാല്‍ പരിഹാരമാകുമോ…..അത് എന്ന് എത്തും ………. നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം …….

 

 

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP