Categories
headlines

പാലേരി തോട്ടത്താം കണ്ടിയില്‍ വീടിന് നേരെ ബോംബേറ്

പേരാമ്പ്ര: പാലേരി തോട്ടത്താം കണ്ടി മുഞ്ഞോറേമ്മല്‍ എടത്തില്‍ സുബൈറിന്റെ വീടിന് നേരെ വീണ്ടും സ്‌ഫോടക വസ്തു എറിഞ്ഞു.


പുലര്‍ച്ചെ 3.50 രണ്ട് തവണയായാണ് സ്ഫോടനമുണ്ടായത്. വീടിന്റെ മുന്‍ വശത്തെ ചാരുപടിക്കും ഫില്ലറിനും കേടുപാട് സംഭവിച്ചു.

സുബൈറിന്റെ ഭാര്യയും മക്കളുമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. സുബൈര്‍ വിദേശത്താണ്.


പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ എം. സജീവ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും എത്തി ഉടന്‍ പരിശോധന നടത്തും.

ഒന്നര മാസം മുമ്പ് ഇതേ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞിരുന്നു. അന്ന് വീടിന് പിന്‍ഭാഗത്തായാണ് ബോംബ് എറിഞ്ഞത്.


സ്ഫോടനത്തിന് ശേഷം അന്നും ആക്രമി കടന്നു കളഞ്ഞു. ഡോഗ്സ് കോഡ് ബോംബ് സ്‌കോഡ് പേരാമ്പ്ര സിഐ സജീവ് കുമാറിന്റെ നേത്രത്വത്തില്‍
അന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP