സഹോദര മതസ്ഥന്റെ വിവാഹം കാരണം നബി ദിനാഘോഷം മാറ്റി വെച്ച് ഇടിവെട്ടി മഹല്ല് കമ്മിറ്റി

By | Sunday November 10th, 2019

SHARE NEWS

പേരാമ്പ്ര : തൊട്ടടുത്ത വീട്ടിലെ സഹോദര മതസ്ഥന്റെ വിവാഹം നടക്കുന്നതിനാല്‍ നാടെങ്ങും ഇന്ന് ആഘോഷിക്കുന്ന നബി ദിനാഘോഷങ്ങള്‍ മാറ്റിവെച്ച് പാലേരി ഇടിവെട്ടി മഹല്ല് കമ്മിറ്റി മത മൈത്രിയുടെ ഉത്തമ മാതൃകയായി.

ഇടിവെട്ടി ജുമാ മസ്ജിദിന് സമീപമുള്ള ചമ്മം കുഴിയില്‍ ഇന്ദിരയുടെ മകള്‍ പ്രത്യുഷയുടെ വിവാഹമായിരുന്നു ഇന്ന്. വിവാഹവും ഗൃഹപ്രവേശവും പോലെയുള്ള ആഘോഷങ്ങള്‍ ജാതി മത ഭേതമന്യേ നടത്താറുള്ള ഇന്നാട്ടില്‍ തങ്ങളുടെ ഒരു ചെറുമകളുടെ വിവാഹം ഭംഗിയായി കഴിക്കാന്‍ വേണ്ടി നബി ദിനാഘോഷം മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കാന്‍ മഹല്ല് കമ്മിറ്റി യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.

നബി ദിനത്തിന്റെ ഭാഗമായി നടത്താറുള്ള ആഘോഷങ്ങളായ നബി ദിന റാലി, മധുര വിതരണം, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ നവംബര്‍ 17 ലേക്ക് മാറ്റിയതായി ഭാരവാഹികള്‍ അറിയിച്ചു.

പതിവുപോലെ നാട്ടിലെ ആബാല വൃദ്ധം ജനങ്ങളും പങ്കെടുത്ത ചടങ്ങില്‍ 11 നും 12 നും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തില്‍ പ്രത്യുഷ ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്യുന്ന ചങ്ങരോത്ത് കുട്ടിക്കുന്നുമ്മല്‍ വിനു പ്രസാദിന്റെ കഴുത്തില്‍ താലി ചാര്‍ത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read