പേരാമ്പ്ര : പന്തിരിക്കര, പള്ളിക്കുന്ന് പ്രകാശ് അയേണ്‍ വര്‍ക്സിനു സമീപം റോഡരികില്‍ മാലിന്യം നിക്ഷേപിച്ച നിലയില്‍. പഴകി ദുര്‍ഗന്ധം വമിക്കുന്ന ഭക്ഷണ സാധനങ്ങളുള്പ്പെടെയാണ് പ്ലാസ്റ്റിക് ചാക്കിലാക്കി റോഡരികില്‍ നിക്ഷേപിച്ചത്.
ഇതിനു മുമ്പും ഈ ഭാഗത്ത് അറവ് മാലിന്യങ്ങളും, കക്കുസ് മാലിന്യ മുള്‍പ്പെടെ തള്ളിയിരുന്നു. പൊലീസിലും ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
മഴ പെയ്യുമ്പോള്‍ മാലിന്യം റോഡിലൂടെ ഒലിച്ചിറങ്ങി സമീപത്തുള്ള കിണറുകളില്‍ ചെന്നെത്താനും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനും സാദ്ധ്യതയുണ്ട്. ബന്ധപ്പെട്ട അധികൃതര്‍ ഈ പ്രശ്നത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നും മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.