ലോക് ഡൗണില്‍ സഹായ ഹസ്തവുമായി പരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകര്‍

By | Sunday March 29th, 2020

SHARE NEWS

പേരാമ്പ്ര: കോറോണ പ്രതിരോധത്തിന്റെ ഭാഗമായി ലോക് ഡൗണ്‍ പ്രധ്യാപിച്ച സാഹചര്യത്തില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകര്‍ കൈത്താങ്ങാവുന്നു. വിദ്യാലയത്തിലെ ഓരോ അധ്യാപകരും തങ്ങളുടെ പങ്ക് എടുത്ത് സ്വരുക്കൂട്ടിയ തുകകൊണ്ട് ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെയും അല്ലാത്തവരുടെയും കുടുംബങ്ങള്‍ക്ക് സഹായ ഹസ്തവുമായി എത്തുന്നു.

ക്ലാസധ്യാപകര്‍ മുഖേന മുഴുവന്‍ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെടുകയും പ്രയാസമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യധാന്യ കിറ്റ്, മരുന്ന്, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ എത്തിച്ചു കൊടുക്കുകയുമാണ് ചെയ്യുന്നത്. സ്‌കൂളിനു സമീപമുള്ള അധ്യാപകരെയാണ് കിറ്റുകള്‍ കുട്ടികളുടെ വീട്ടിലെത്തിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. വിതരണത്തിന് സ്‌കൂള്‍ പി. ടി. എയുടെ സഹായവുമുണ്ട്. അരി, പഞ്ചസാര, പയര്‍ വര്‍ഗങ്ങള്‍ ഉള്‍പ്പെടെയുളള കിറ്റാണ് വിതരണം ചെയ്യുന്നത്.

ഭക്ഷണ കിറ്റ്, മരുന്ന്, മറ്റ് അവശ്യവസ്തുക്കള്‍ ആവശ്യമുള്ള ആര്‍ക്കും ടീം പേരാമ്പ്ര എച്ച്. എസ്. എസിനെ ബന്ധപ്പെടാമെന്ന് പിടിഎ പ്രസിഡന്റ് വി. ശ്രീനി (9961516177) അധ്യാപകരായ ആര്‍. പ്രകാശ് (9496287161), ജയരാജന്‍ കല്പകശ്ശേരി (9447886995), വി.ബി. രാജേഷ് (9946681003). ചിത്ര വിജയന്‍, വി.കെ. വിമല എന്നിവര്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read