ഹൃദയം നിറഞ്ഞു പോലീസും മനം നിറഞ്ഞു ലിസിയും

By | Sunday April 5th, 2020

SHARE NEWS

പേരാമ്പ്ര : പേരാമ്പ്രയിയെ അറിയപെടുന്ന സാമൂഹ്യപ്രവര്‍ത്തകയും തെരുവിന്റെ കൂട്ടുകാരിയായ ഡയാന ലിസിക്ക് ലോക്ക്ഡൗണില്‍ സഹായവുമായി പൊലീസെത്തി. രാജസ്ഥാനില്‍ നിന്ന് ബന്ധുക്കളുടെ അക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പേരാമ്പ്രയില്‍ എത്തിച്ചേര്‍ന്ന ഡയാനലിസി പേരാമ്പ്രയിലെ ഉദാരമനസ്‌ക്കരുടെ സഹായത്താല്‍ ലഭിച്ച വീട്ടില്‍ തനിച്ചാണ് താമസം.

പേരാമ്പ്ര ചേനോളി റോഡിലെ വീട്ടില്‍ കഴിയുന്ന ഡയാന ലിസിക്ക് ആവശ്യമായ ഭക്ഷ്യ ധാന്യങ്ങള്‍ പേരാമ്പ്ര ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് കെ. സുമിത്ത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് വീട്ടിലെത്തിച്ചു നല്‍കി. ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ ശ്രീജിത്ത്, ലിസ്‌ന സിപിഒ നിജീഷ്, ആര്‍ടിപിസിമാരായ രാഹുല്‍, പ്രജീഷ് എന്നിവരാണ് ഭക്ഷ്യധാന്യങ്ങളുമായെത്തിയത്.

2020 മാര്‍ച്ച് 8 ലോക വനിതാദിനത്തില്‍ പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ വച്ച് കോഴിക്കോട് റൂറല്‍ സൂപ്രണ്ട് ഓഫ് പൊലീസ് ഡോ. എ. ശ്രീനിവാസ് ലിസിയെ ആദരിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read