Categories
headlines

വൃക്ഷത്തൈകളുടെ കൂട്ടായ നടീല്‍ പരിപാടി നടത്തി സുഗന്ധവിള ഭാരതീയ ഗവേഷണ കേന്ദ്രം പെരുവണ്ണാമൂഴി


പേരാമ്പ്ര: ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റ 93-ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി, കൃഷി വിജ്ഞാന കേന്ദ്രം, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം പെരുവണ്ണാമൂഴി വൃക്ഷത്തൈകളുടെ കൂട്ടായ നടീല്‍ പരിപാടി നടത്തി.


കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോര്‍ഡിനേറ്റര്‍, ഡോ. പി. രാധാകൃഷ്ണന്‍ പരിപാടിയുടെ ഉത്ഘാടനം നിര്‍വഹിച്ചു. ഡോ.പി.എസ്. മനോജ്, സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് അധ്യക്ഷത വഹിച്ചു.

പരിപാടിയുടെ ഭാഗമായി കെവികെ ജീവനക്കാരും, കൃഷിക്കാരും വിവിധയിനം ഫലവൃക്ഷ, സുഗന്ധവിള വൃക്ഷതൈകള്‍ നട്ടു.


വിവിധയിനം വൃക്ഷത്തൈകള്‍, പച്ചക്കറി വിത്ത് സഞ്ചി എന്നിവ കാക്കൂര്‍, നടുവണ്ണൂര്‍, പേരാമ്പ്ര, കുട്ടിപ്പാറ, പാലേരി, ചെമ്പനോട് എന്നിവിടങ്ങളില്‍ നിന്നുള്ള കൃഷിക്കാര്‍ക്ക് വിതരണം ചെയ്തു.

ഡോ. എസ്. ഷണ്മുഖവേല്‍, സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് ശാസ്ത്രീയ ആടുവളര്‍ത്തല്‍ എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. സി.കെ. ജയകുമാര്‍, പ്രോഗ്രാം അസിസ്റ്റന്റ് നന്ദി പറഞ്ഞു.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP