പെരുവണ്ണാമൂഴി കെവികെയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കായി മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു

By | Monday September 23rd, 2019

SHARE NEWS

പേരാമ്പ്ര : പെരുവണ്ണാമൂഴി കെവികെയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കായി മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു. തെങ്ങു കൃഷി, സുഗന്ധ വിളകള്‍, പച്ചക്കറികള്‍, ഫലവൃക്ഷങ്ങള്‍, മൃഗസംരക്ഷണം എന്നിവയിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഈ മാസം 25ന് തെങ്ങു കൃഷിയുമായി ബന്ധപ്പെട്ട കൃഷിക്കാരുടെയും ശാസ്ത്രഞ്ജരുടെയും മുഖാമുഖം പരിപാടി നടുവണ്ണൂരില്‍ വെച്ച് നടത്തപ്പെടും.

സുഗന്ധ വിളകള്‍, പച്ചക്കറികള്‍, ഫലവൃക്ഷങ്ങള്‍, മൃഗസംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട മുഖാമുഖം 26ന് കെവികെയില്‍ വെച്ചും നടത്തും. സിപിസിആര്‍ കാര്‍ഗോഡിലേയും ഐഐഎസ്ആര്‍ കോഴിക്കോടിലേയും ശാസ്ത്രഞ്ജരും വിദഗ്ധരും കൃഷിക്കാരുടെ സംശയങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും മറുപടിയും പരിഹാരവും നിര്‍ദ്ദേശിക്കുന്നതാണ്.

താല്‍പര്യമുള്ളവര്‍ സ്വന്തം കൃഷിയിടത്തില്‍ നിന്നുള്ള ചെടികളുടെ സാമ്പിളുകള്‍, ഫോട്ടോഗ്രാഫ്‌സ് എന്നിവയുമായി അന്നേ ദിവസം കെവികെയില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547544765, 9567804551.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read