പന്തിരിക്കര ടൗണിനു സമീപത്തു നിന്ന് 200 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി

By | Monday March 30th, 2020

SHARE NEWS

പേരാമ്പ്ര : പന്തിരിക്കര ടൗണിനു സമീപമുള്ള കവുങ്ങുള്ള ചാലില്‍ നിന്നും പെരുവണ്ണാമൂഴി പൊലീസ് 200 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി. തോട്ടപയര്‍ കാടുകള്‍ക്കിടയില്‍ കുഴിയില്‍ ബാരലില്‍ സൂക്ഷിച്ച നിലയിലായിരുന്നു വാഷും, ഉണങ്ങിയ ഓലകളാല്‍ മൂടിയിട്ട നിലയിലായിരുന്നു വാറ്റുപകരണങ്ങളും.

ഇവിടെ വ്യാപകമായി വ്യാജമദ്യം നിര്‍മ്മിക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ്് പരിശോധന നടത്തിയത്. പെരുവണ്ണാമൂഴി ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് പി. രാജേഷ്. സബ്ബ് ഇന്‍സ്‌പെക്ടര്‍ എ.കെ. ഹസ്സന്‍ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. എഎസ്‌ഐ വിശ്വനാഥന്‍, സീനിയര്‍ സിപിഒ റീനാ കുമാരി, സിപിഒ രാജീവന്‍, ഡ്രൈവര്‍ ജയകൃഷ്ണന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

പിടിച്ചെടുത്ത വാഷ് നാട്ടുകാരുടെ സാനിദ്ധ്യത്തില്‍ സ്ഥലത്ത് തന്നെ നശിപ്പിക്കുകയും വാറ്റ് ഉപകരണങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ സ്‌റ്റേഷന്‍ പരിധിയില്‍ ചെങ്കോട്ടകൊല്ലി, നീട്ടുപാറ എന്നിവിടങ്ങളില്‍ നിന്നും വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടിയിരുന്നു. മൂന്നിടങ്ങളില്‍ നിന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read