പെരുവണ്ണാമൂഴിയില്‍ ജാഗ്രതാ നിര്‍ദ്ദേശം ലംഘിച്ച ആള്‍ക്കെതിരെ കേസെടുത്തു

By | Monday March 23rd, 2020

SHARE NEWS

പേരാമ്പ്ര : ഗാര്‍ഹിക നിരീക്ഷണത്തിലായിരുന്ന പെരുവണ്ണാമൂഴി സ്വദേശിക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശം ലംഘിച്ചതിന് കേസെടുത്തു. പെരുവണ്ണാമൂഴി പൊന്‍മലപ്പാറ സ്വദേശിക്കെതിരെയാണ് പെരുവണ്ണാമൂഴി പൊലീസ് കേസെടുത്തത്. കാസര്‍കോട് നിന്നും കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഇയാളോട് വീട്ടിനകത്ത് തന്നെ കഴിയണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതാണ്.

നാട്ടിലെത്തിയിട്ട് ഒരാഴ്ചപോലുമാകാതെ ഇയാള്‍ പുറത്തിറങ്ങി നടന്നതോടെ നാട്ടുകാര്‍ ആരോഗ്യവകുപ്പ് അധികൃതരോട് വിവരമറിയിക്കുകയായിരുന്നു. ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഇയാള്‍ നിരസിക്കുകയായിരുന്നു. തുടര്‍ന്ന് പെരുവണ്ണാമൂഴി ഹെല്‍ത്ത് ഇന്‍സ്പക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 269, കേരള പൊലീസ് ആക്ട്119 ഇ വകുപ്പുകള്‍ പ്രകാരമാണ് േകസെടുത്തത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read