പെട്രാള്‍ പമ്പ് മാലിന്യം: ഡിവൈഎഫ്‌ഐ ജില്ല കലക്ടര്‍ക്ക് പരാതി നല്‍കി

By | Tuesday October 8th, 2019

SHARE NEWS

പേരാമ്പ്ര : പേരാമ്പ്ര കുറ്റ്യാടി റോഡില്‍ സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തിന് സമീപത്തെ പെട്രാള്‍ പിമ്പില്‍ നിന്നും പെട്രാളിയം കലര്‍ന്ന മാലിന്യങ്ങള്‍ സമുപത്തെ തോട്ടിലേക്ക് ഒഴുക്കിയതിനെതിരെ ഡിവൈഎഫ്‌ഐ ജില്ല കലക്ടര്‍ക്ക് പരാതി നല്‍കിയതായി നേതാക്കള്‍ അറിയിച്ചു. ഇന്നലെയാണ് വിത്തുല്പാദന കേന്ദ്രത്തിന് നടുവിലൂടെ ഒഴുന്ന തോടിലേക്ക് മാലിന്യം ഒഴുക്കി വിട്ടത്.

വിത്തുല്പാദന കേന്ദ്രത്തിലെ നാലു ബ്ലോക്കുകളിലൂടെയും ഒഴുകുന്ന തോട്ടിലേക്ക് മാലിന്യം ഒഴുകി എത്തുന്നതോടെ തോടുകളിലെ ജലം മലിനമാവുകയും മത്സ്യ സമ്പത്ത് നശിക്കുകയും ചെയ്യുന്നയാത് പരാതിയില്‍ ചൂണ്ടി കാട്ടുന്നു. സമീപത്തെ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് അസഹ്യമായ ദുര്‍ഗന്ധം കാരണം പരതരത്തിലുള്ള ശാരീരിക അസ്വാസ്തയങ്ജളും അനുഭവപ്പെടുന്നു.

ഫാമിന് സമീപത്തുള്ള കിണറുകളിലെ ജലം ഇതു മൂലം മലിനമാവുമോ എന്ന ആശങ്കയിലാണ് സമീപവാസികള്‍ എന്ന് ഡിവൈഎഫ്‌ഐ പേരാമ്പ്ര വെസ്റ്റ് മേഖലാ പ്രസിഡന്റ് ബിനില്‍രാജ് അയച്ച് കത്തില്‍ ആവശ്യപ്പെടുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read