Categories
headlines

സംസ്ഥാനതല ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി പ്ലക്ക ടൂ

പേരാമ്പ്ര(2020 August 06) : കല കോഴിക്കോടും സ്വദേശി മര്‍മറി ഇറ്റാലിയയും ചേര്‍ന്ന് നടത്തിയ സംസ്ഥാനതല ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ നൂറ്റിനാലോളം  ഷോര്‍ട്ട്  ഫിലിമുകളെ മറികടന്ന് നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ഥിയായ സംഗീത് കൃഷ്ണ സംവിധാനം നിര്‍വഹിച്ച ‘പ്ലക്ക രണ്ടാം ഭാഗം’ ഒന്നാം സ്ഥാനം നേടി.


10,001 രൂപയും പ്രശസ്തിഫലകവും ആണ് പുരസ്‌കാരം. കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രനാണ് വിജയികളെ പ്രഖ്യാപിച്ചത്. ലോക് ഡൗണ് കാലത്ത് പൂര്‍ണ്ണമായും മൊബൈലില്‍ ചിത്രീകരിച്ച ഷോട്ട് ഫിലിം ഇതിനകം തന്നെ മൂന്ന് പുരസ്‌കാരങ്ങള്‍ വേറെയും നേടിയിട്ടുണ്ട്.

ഇതിലൂടെ സ്വരൂപിച്ച തുക മന്ത്രി ടി പി രാമകൃഷ്ണന്‍ കൈവശം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഏല്‍പ്പിച്ച് കുട്ടികള്‍ നേരത്തെ മാതൃകയായിരുന്നു.


തിരക്കഥ ഒരുക്കിയിരിക്കുന്നത് അര്‍ണവ് ജീവയാണ് അഭിനയിച്ചവര്‍ മുഹമ്മദ് പേരാമ്പ്ര, ശ്രീധരന്‍ നൊച്ചാട്, അര്‍ണവ്, പ്രയാഗ്, അര്‍വിന്‍, സംഗീത് കൃഷ്ണ, ആരഭി ശ്രീജിത്ത്, പൂജ.പി.ബൈജു, വസന്തന്‍ പൊന്നാനി, റാഷി ബൈജു, ശശി എന്നിവരാണ്.

‘Plaka Part II’ directed by Sangeeth Krishna, an eighth grade student of Nochchad Higher Secondary School, bagged the first place in the state level short film competition organized by Kala Kozhikode and Swadeshi Marmari Italia.


The award carries a cash prize of Rs 10,001 and a plaque. Kozhikode Mayor Thottathil Raveendran announced the winners. The short film, which was shot entirely on mobile during the Lockdown, has already won three other awards.

The money raised through this was handed over to Minister TP Ramakrishnan and handed over to the Chief Minister’s Disaster Relief Fund.

The script is written by Arnav Jeeva and stars Mohammad Perambra, Sreedharan Nochad, Arnav, Prayag, Arvin, Sangeeth Krishna, Arabhi Sreejith, Pooja P. Baiju, Vasanthan Ponnani, Rashi Baiju and Shashi.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP