പേരാമ്പ്ര: മുതുകാട് സീതപ്പാറയില്‍ എത്തിയ അഞ്ചംഗ മാവോവാദികളില്‍ മൂന്ന് പേരെ പൊലീസ് തിരിച്ചറിഞ്ഞതായി സൂചന.

സുന്ദരി, മീര എന്നീ സ്ത്രീകളും സൂര്യ(ചന്ദ്രു) പുരുഷനുമടക്കമാണ് എത്തിയത്. പൊലീസിന്റെ കൈയിലുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച് നടത്തിയ തെളിവെടുപ്പിലാണ് തിരിച്ചറിയാന്‍ വിവരങ്ങള്‍ ലഭിച്ചത്.
ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് സീതപ്പറയിലെ വനമേഖലയോട് ചേര്‍ന്നുള്ള സ്ഥലത്തെ വീട്ടില്‍ അഞ്ചംഗ സംഘം എത്തിയത്. രാത്രി 9 മണിയോടെ തോക്കുമായി ഇവിടുത്തെ ഒരു വീട്ടിലെത്തി അരിയും മറ്റ് സാധനങ്ങളും വാങ്ങി തിരികെ കാട്ടിലേക്ക് പോയി.
വനത്തോട് ചേര്‍ന്ന കിഴക്കെക്കര സോളമന്റെ വീട്ടിലാണ് ഇവര്‍ എത്തിയത്. തമിഴ് കലര്‍ന്ന മലയാളം സംസാരിക്കുന്ന അഞ്ചംഗ സംഘത്തില്‍ മൂന്ന് പേര് സ്ത്രീകളാണ്. തെരഞ്ഞടുപ്പ് സമയത്ത് ഈ മേഖലയില്‍ എത്തിയതിന് മറ്റ് ഉദ്ദേശമുണ്ടോ എന്നും പോലിസ് സംശയിക്കുന്നുണ്ട്.
പേരാമ്പ്ര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
No items found
Perambranews Live
RELATED NEWS
