ആരോഗ്യ ദിനത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവുമായി പൊലീസ്

By | Tuesday April 7th, 2020

SHARE NEWS

പേരാമ്പ്ര : ലോകാരോഗ്യ ദിനത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവുമായി പൊലീസ്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം ലോക്ക് ഡൗണിലായതോടെ സേവനരംഗത്ത് സജിവമായി പ്രവര്‍ത്തിക്കുന്ന രണ്ട് വിഭാഗങ്ങളാണ് പൊലീസും ആരോഗ്യ വകുപ്പും.

ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്നതിനായ് പേരാമ്പ്ര പൊലീസ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തുകയായിരുന്നു. ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ പൊലീസ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഓപ്പറേഷന്‍ ഹാറ്റ്‌സ് ഓഫ് നല്‍കി.

വടകര നാര്‍േക്കാടിക് ഡിവൈഎസ്പി അശ്വകുമാര്‍, ഇന്‍സ്പക്ടര്‍ ഓഫ് പൊലീസ് കെ. സുമിത്ത് കുമാര്‍, സബ്ബ്് ഇന്‍സ്പക്ടര്‍ പി.കെ. റഊഫ് എന്നിവര്‍ നേതൃത്വം നല്‍കി. താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.കെ. ഷാമിന്റെ നേതൃത്വത്തില്‍ മുഴുവന്‍ ആരോഗ്യ ്രപവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read