പ്രതിരോധത്തിന്റെ പെണ്‍വഴികള്‍ പരിശീലന പരിപാടിക്ക് തുടക്കമായി

By | Saturday July 13th, 2019

SHARE NEWS

പേരാമ്പ്ര : സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളെ പ്രതിരോധിയ്ക്കുക അവര്‍ക്ക് ാനസികവും ശാരീരികവുമായ ശക്തി നല്‍കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് റൂറല്‍ പോലീസ് വനിതാ വിഭാഗം നല്കിവരുന്ന പരിശീലന പരിപാടി പ്രതിരോധത്തിന്റെ പെണ്‍വഴികള്‍ക്ക് വാല്യക്കോട് തുടക്കമായി.

വാല്യക്കോട് പൊതുജന വായനശാലയും നന്മ റസിഡന്റ്‌സ് അസോസിയേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സി. കവിത ഉദ്ഘാടനം ചെയ്തു. നന്മ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സി.കെ. സുജിത്ത് അധ്യക്ഷത വഹിച്ചു.

നൊച്ചാട് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് പി.എന്‍. ശാരദ, ഗ്രാമപഞ്ചായത്ത് അംഗം കെ.ടി.ബി കല്പത്തൂര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പൊതുജനവായനശാല സെക്രട്ടറി പി. ബാലഗോലന്‍ സ്വാഗതവും നന്മ വനിതാ സബ്കമ്മറ്റി പ്രസിഡണ്ട് രാധ നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read