Categories
headlines

വടക്കുമ്പാട് വഞ്ചിപ്പാറ ഗോപുരത്തിലിടം റോഡിന്റെ നവീകരണ പ്രവര്‍ത്തി ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ വിലയിരുത്തി

പേരാമ്പ്ര : വടക്കുമ്പാട് വഞ്ചിപ്പാറ ഗോപുരത്തിലിടം റോഡിന്റെ നവീകരണ പ്രവര്‍ത്തി ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ വിലയിരുത്തി.


പ്രവര്‍ത്തി നടക്കുന്ന ഭാഗത്ത് നേരിട്ട് എത്തിയാണ് വിലയിരുത്തിയത്. നിര്‍മ്മാണമേറ്റെടുത്ത കമ്പനിയുടെ ജീവനക്കാരുമായി എംഎല്‍എ പ്രവര്‍ത്തി അവലോകനം നടത്തി.

2020 മാര്‍ച്ചില്‍ പ്രവര്‍ത്തി ഉദ്ഘാടനം കഴിഞ്ഞ് റോഡിന്റെ നവീകരണ പ്രവര്‍ത്തി ആരംഭിച്ചെങ്കിലും കരാറുകാരന്റെ അനാസ്ഥ മൂലം പിന്നീട് പ്രവര്‍ത്തിയൊന്നും നടന്നില്ല.


പൊതുമരാമത്ത് വകുപ്പ് 5 കോടി രൂപയാണ് റോഡ് നവീകരണത്തിനായ് വകയിരുത്തിയത്. അന്നത്തെ മന്ത്രിയായിരുന്ന ടി.പി. രാമകൃഷ്ണന്റെ ശ്രമഫലമായാണ് റോഡിനായി തുക അനുവദിച്ച് കിട്ടിയത്.

റോഡ് 8 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതിനായ് നാട്ടുകാര്‍ ഭൂമി വിട്ടു നല്‍കുകയും ഈ ഭുമിയിലുണ്ടായിരുന്ന തെങ്ങ്, കവുങ്ങ് തുടങ്ങിയ ഫലവൃക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ച് മാറ്റിയിട്ട് ഒന്നര വര്‍ഷത്തിലധികമായി.


നിലവിലുള്ള റോഡ് മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് കിളച്ചിടുകയും ചെയ്തു. കാലവര്‍ഷം ആരംഭിച്ചതോടെ വാഹന ഗതാഗതവും കാല്‍ നടയാത്രയും അസാധ്യമാവുകയും ചെയ്തു.

നാട്ടുകാര്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് ആരംഭിക്കാനിരിക്കെ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസും ജില്ല കലക്ടര്‍ എസ്. സാംബശിവറാവുവും നടത്തിയ ഇടപെടലുകളെ തുടര്‍ന്നാണ് ഇപ്പോള്‍ പ്രവര്‍ത്തി പുനരാരംഭിച്ചിരിക്കുന്നത്.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന റോഡുകളിലൊന്നാണിത്. റോഡ് നവീകരണം നാട്ടുകാര്‍ക്ക് ഏറെ പ്രതീക്ഷയാണ് നല്‍കിയിട്ടുള്ളത്.

റോഡ് വിതികൂട്ടി നവീകരിക്കുന്നതിന്റെ ഭാഗമായി വടക്കുമ്പാട് സംസ്ഥാനപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ അപകടകരമായ കയറ്റം ഇല്ലാതാവും എന്നതാണ് നാട്ടുകാര്‍ക്ക് ഏറെ ആശ്വാസം.

ഇടതടവില്ലാതെ വലുതും ചെറുതുമായ വാഹങ്ങള്‍ കടന്നു പോവുന്ന സംസ്ഥാന പാതയിലേക്ക് കുത്തനെ കയറി പ്രവേശിക്കുമ്പോള്‍ ഇരുഭാഗത്തും നിന്നും വേഗതയില്‍ വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാതെ അപകടങ്ങള്‍ക്ക് കാരണമാവുന്നു.

പലരും ഭാഗ്യം കൊണ്ട് മാത്രമാണ് ഇവിടെ നിന്ന് രക്ഷപ്പെട്ടത്. കെ. ബാലന്‍, കിരണ്‍ ബാബു, എം.കെ. സുരേഷ് എന്നിവര്‍ എംഎല്‍എക്ക് ഒപ്പമുണ്ടായിരുന്നു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP