കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് സാനിറ്റൈസര്‍ നിര്‍മ്മാണവുമായി ഡിവൈഎഫ്‌ഐ

By | Sunday March 22nd, 2020

SHARE NEWS

പേരാമ്പ്ര : കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് സാനിറ്റൈസര്‍ നിര്‍മ്മാണവുമായി ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി. ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി സാനിറ്റൈസറുകള്‍ക്ക് കുടുതലായി ആവശ്യം വന്നതും വ്യാപാരികള്‍ വന്‍വില ഈടാക്കുന്നതും മൂലമാണ് സാനിറ്റൈസര്‍ നിര്‍മ്മാണത്തിന് ഡിവൈഎഫ്‌ഐ നേതൃത്വം നല്‍കിയത്.

ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന മനദണ്ഡങ്ങള്‍ പാലിച്ച് 65 ലിറ്റര്‍ സാനിറ്റൈസറാണ് നിര്‍മ്മിച്ചത്. ഗവേഷണ വിദ്യാര്‍ത്ഥിയായ ബി. സൂര്യകാന്ത് കൂത്താളി, അധ്യാപകനായ അഭിലാഷ് തിരുവോത്ത് എന്നിവര്‍ നിര്‍മ്മാണത്തിന് േനതൃത്വം നല്‍കി.

നിര്‍മ്മിച്ച സാനിറ്റൈസര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് കൈമാറി. സംസ്ഥാന കമ്മിറ്റി അംഗം പി.കെ അജീഷ് ഡോ. അജിന്‍ എഡ്വിന് കൈമാറി. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി എം.എം. ജിജേഷ്, ജോയിന്റ് സെക്രട്ടറി പ്രിയേഷ്, ഇ.എം. ശ്രീജിത്ത് എന്നിവര്‍ സംബന്ധിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read