പേരാമ്പ്ര: തദ്ദേശ തിഞ്ഞെടുപ്പില്‍ എസ്ഡിപിഐയുമായി അഴിയൂരിലടക്കം സഖ്യത്തിലേര്‍പ്പെടുകയും പത്തനംതിട്ട നഗരസഭയിലുള്‍പ്പെടെ ഭരണം പങ്കിടുകയും ചെയ്യുന്ന സി.പി.എം നിലപാടില്‍ ഇടത് മുന്നണിയിലെ മറ്റ് ഘടകകക്ഷികള്‍ നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലിംലിഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ആവശ്യപ്പെട്ടു.

ജാതീയതയും തദ്ദേശ തിരഞ്ഞെടുപ്പില്‍ വര്‍ഗീയതയും പ്രചരിപ്പിച്ച് നേടിയ നേരിയ വിജയം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പോടെ അസ്തമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂത്താളി ടൗണ്‍ മുസ്ലിംലിഗ് യുഡിഎഫ് ജനപ്രതിനിധികള്‍ക്ക് നല്കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.കെ. യൂസഫ് അധ്യക്ഷത വഹിച്ചു.
ലത്തീഫ് തുറയൂര്‍, അവള ഹമീദ്, പി.ടി അഷ്റഫ്, പൂളക്കണ്ടി കുഞ്ഞമ്മദ്, കെ.ടി. കുഞ്ഞമ്മദ്, പി.ആര്. മുഹമ്മദ് ലാല്‍, മോഹന്‍ദാസ് ഓണിയില്‍, ഇ. അഹമ്മദ് ഹാജി, വളപ്പില്‍ മൊയ്തീന്, ആര്.എം. സാജിദ്, കെ. ആയിഷ, ശ്രീവിലാസ് വിനോയ്, കെ. രാഗിത, പി.എം. ഷബീല്‍, വി. റാഫി, വി. സവാദ്, ജമീല ഹമീദ്, സാജിത മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
News from our Regional Network
RELATED NEWS
