ആവളയില്‍ എസ് ഡിപിഐ വളണ്ടിയര്‍ സേന ശുചീകരണം നടത്തി

By | Tuesday June 16th, 2020

SHARE NEWS

പേരാമ്പ്ര (June 16): ആവളയില്‍ എസ്ഡിപിഐ വളണ്ടിയര്‍ സേന അംഗങ്ങള്‍ ആവള ഉന്തം മുതല്‍ ഗുളികപ്പുഴ പാലം വരെ ശുചീകരണം നടത്തി. കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ റോഡിശന്റ വശങ്ങളിലെ കാട് പിടിച്ചു കിടക്കുന്ന സ്ഥലങ്ങളാണ് എസ്ഡിപിഐ ആവള ബ്രാഞ്ച് കമ്മിറ്റി വളണ്ടിയര്‍ വിംഗ് അംഗങ്ങള്‍ കാട് വെട്ടി ശുചീകരിച്ചത്.

മുന്‍ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായുണ്ടായ പ്രളയത്തില്‍ ദുരിതമനുഭവപ്പെട്ട പ്രദേശമാണ് ആവള. രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുമ്പും എസ്ഡിപിഐ വളണ്ടിയര്‍ ടീം അംഗങ്ങള്‍ സജീവമായി രംഗത്തുണ്ടായിരുന്നു.

ഇത്തവണ കാലവര്‍ഷം കനക്കുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നുള്ള സര്‍ക്കാര്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് എസ്ഡിപിഐ കേരളത്തിലുടനീളം നടത്തുന്ന മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ആവള ബ്രാഞ്ച് കമ്മിറ്റി പ്രത്യേകമായി വളണ്ടിയര്‍ വിംഗിന് രൂപം നല്‍കിയത്.

വളണ്ടിയര്‍ വിംഗ് പ്രഖ്യാപനവും ടീം അംഗങ്ങള്‍ക്ക് ജെഴ്സി വിതരണവും ബ്രാഞ്ച് പ്രസിഡണ്ട് മുഹമ്മത് യാസീന് നല്‍കി എസ്ഡിപിഐ പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കുഞ്ഞമ്മത് പേരാമ്പ്ര നിര്‍വഹിച്ചു.

തുടര്‍ന്ന് നടന്ന ശുചീകരണ പ്രവര്‍ത്തനം മണ്ഡലം സെക്രട്ടറി ഹമീദ് എടവരാട് ഉദ്ഘാടനം ചെയ്തു. ഹമീദ് കടിയങ്ങാട്, സലാം കുട്ടോത്ത്, അമ്മത് കുട്ടോത്ത്, പി.കെ. അബ്ദുല്‍സലാം, അബ്ദുല്‍ ബാസിത്ത്, ഹബീബ് വയലില്‍, റഷീദ് ആവള എന്നിവര്‍ നേതൃത്വം നല്‍കി.

SDPI Volunteer Force members cleaned from Avala Umtam to Gulikapuzha Bridge. Members of the SDPI Avala Branch Committee volunteer wing cleared the forest areas where the forest cover was on the side of the road during the monsoon.

Avala is a region that has been hit by a series of floods in previous years. SDPI Volunteer Team members were actively involved in rescue operations.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read