ഷഹിന്‍ ബാഗ് സ്‌ക്വയറിലേക്ക് കാല്‍നടയായി പന്തിരിക്കര മേഖല യൂത്ത് ലീഗ്

By | Monday February 10th, 2020

SHARE NEWS

പേരാമ്പ്ര : പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ഷഹിന്‍ ബാഗ് സ്‌ക്വയര്‍ അനിശ്ചിതകാല സമരത്തിലേക്ക് കാല്‍നടയായി പന്തിരിക്കര മേഖല യൂത്ത് ലീഗ്. നാളെ പന്തിരിക്കരയില്‍ നിന്ന് 50 കിലോമീറ്റര്‍ കാല്‍നടയായാണ് പ്രവര്‍ത്തകര്‍ കോഴിക്കോട് എത്തിേച്ചരുന്നത്.

അന്‍പേതാളം പേരടങ്ങൂന്ന പ്രവര്‍ത്തകര്‍ കാലത്ത് ഏഴുമണിക്ക് പുറപ്പെട്ടു വൈകുന്നേരം 7 മണിക്ക് കോഴിക്കോട് ഷഹിന്‍ ബാഗ് സ്‌ക്വയറില്‍ എത്തുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. ജാഥക്ക് ക്യാപ്റ്റന്‍ ഷരീഫ് പന്തിരിക്കര, വൈസ് ക്യാപ്റ്റന്‍ ഫൈസല്‍ പുത്തന്‍പുരയില്‍, കോഡിനേറ്റര്‍ റാഫി പന്തിരിക്കര എന്നിവര്‍ നേതൃത്വം നല്‍കും.

ജാഥയുടെ ഉദ്ഘാടനം പന്തിരിക്കരയില്‍ മുസ്ലിം യൂത്ത് ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഷരീഫ് പന്തിരിക്കര, റാഫി പന്തിരിക്കര എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read