Categories
headlines

ഗാന്ധിജി സ്റ്റഡി സെന്റര്‍ നിര്‍മ്മിച്ചു നല്‍കിയ സ്നേഹ വീടിന്റെ താക്കോല്‍ കൈമാറി

ചെമ്പനോട (2020 Nov 07) : പ്രകൃതി ക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട ഒരു കുടുംബത്തിന് കോഴിക്കോട് ജില്ലയില്‍ ചെമ്പനോട ഗാന്ധിജി സ്റ്റഡി സെന്റര്‍ ജനപങ്കാളിത്വത്തോടെ നിര്‍മ്മിച്ച് നല്‍കുന്ന സ്നേഹ വീടിന്റെ താക്കോല്‍ കൈമാറി.


ഗാന്ധിജി സ്റ്റഡീ സെന്റര്‍ ചെയര്‍മാനും കേരളാ കോണ്‍ഗ്രസ്സ് (എം) വര്‍ക്കിംങ് ചെയര്‍മാനുമായ പി.ജെ. ജോസഫ് എംഎല്‍എ, സ്നേഹവീടിന്റ താക്കോല്‍ കൈമാറി. ഇടവ വികാരി ഫാ. ജോര്‍ജ് കളത്തൂര്‍ ഭവനത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വ്വഹിച്ചു.

ചെമ്പനോടയില്‍ കാഞ്ഞിരയ്ക്കാട്ട് തൊട്ടിയില്‍ മാത്തച്ചന്‍ എന്ന വ്യക്തി സ്പോണ്‍സര്‍ ചെയ്ത സ്ഥലത്ത് 10 ലക്ഷം രൂപാ ചിലവഴിച്ചാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.


വീടിന്റെ നിര്‍മ്മാണ മേല്‍നോട്ടവും നേതൃത്വവും ഗാന്ധിജി സ്റ്റഡി സെന്റര്‍ വൈസ് ചെയര്‍മാന്‍ അപു ജോണ്‍ ജോസഫും കേരളാ കോണ്‍ഗ്രസ്സ് (എം) കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.എം. ജോര്‍ജ്ജുമാണ് വഹിച്ചത്.

ഇവരുടെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ഉന്നതാധികാര സമിതിയംഗം വി.സി. ചാണ്ടിയും, യൂത്ത്ഫ്രണ്ടിന്റെ ചാര്‍ജു വഹിക്കുന്ന കോഴിക്കോട് ജില്ലാ സെക്രട്ടറി രാജീവ് തോമസിന്റെ നേതൃത്വത്തില്‍ ഉള്ള കേരളാ കോണ്‍ഗ്രസ്സ് (എം)ന്റെ കോഴിക്കോട്ടെ യുവത്വം ഒറ്റക്കെട്ടായി തുടക്കം മുതല്‍ നല്‍കിയ ആത്മാര്‍ത്ഥമായ സഹകരണം കൊണ്ടാണ് വീടിന്റെ പണി പെട്ടന്ന് തീര്‍ത്ത് ആ കുടുംബത്തിന് നല്‍കാന്‍ സാധിച്ചത്.


ഗാന്ധിജി സ്റ്റഡീ സെന്റര്‍ വൈസ് ചെയര്‍മാന്‍ അപു ജോണ്‍ ജോസഫ്, കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന നേതാക്കളായ മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍, അഡ്വ. മുന്‍ ലോക് സഭാംഗം ഫ്രാന്‍സിസ് ജോര്‍ജ്ജ്, മുന്‍ എംഎല്‍എ ജോണി നെല്ലൂര്‍, സംസ്ഥാന ഉന്നതാധികാര സമിതിയംഗം വി.സി. ചാണ്ടി, ജില്ലാ പ്രസിഡന്റ് പി.എം. ജോര്‍ജ്ജ്,

ജില്ലാ നേതാക്കളായ രാജീവ് തോമസ്, ബെന്നി മാത്യു, കെ.ടി. രാമചന്ദ്രന്‍, ടോമി വള്ളിക്കാട്ടില്‍, എ.ടി. രാജു സലീം കോട്ടൂളി, എ.ടി. രാജു, ബെന്നി കാഞ്ഞിരക്കാട്ടു തൊട്ടിയില്‍, എം.ജെ. വര്‍ക്കി മേടപ്പള്ളില്‍, കെ.ടി. തോമസ്, ജോബി ഒളവകുന്നേല്‍, യുസഫ് പള്ളിയത്ത്, ത്രേസ്യാമ്മ മാത്യു, യൂത്ത് ഫ്രണ്ട് നേതാക്കളായ ലിയോ സക്കറിയ, ഷിനോയ് അടക്കാപ്പാറ, അഭിലാഷ് പാലാഞ്ചേരി, ജോസെബാസ്റ്റ്യന്‍, ആന്റോ ടോംസ് എന്നിവര്‍ താക്കോല്‍ ദാന ചടങ്ങില്‍ സംബന്ധിച്ചു.

Sneha Veedu Key handed over the keys of a house being built by the Chembanoda Gandhiji Study Center in Kozhikode district with the participation of the people to a family who lost their house and land due to the natural calamity.

Gandhiji Study Center Chairman and Kerala Congress (M) Working Chairman P.J. Joseph MLA handed over the keys to Sneha’s house. Parish Vicar Fr. George Kalathoor was in charge of the sale of the house.

The construction of the house was completed at a cost of Rs.

Apu John Joseph, Vice Chairman, Gandhiji Study Center, supervised and led the construction of the house. Carried by George.

Under their leadership, Kerala Congress (M) high-powered committee member V.C. Chandy and Kozhikode District Secretary Rajeev Thomas, who is in charge of the Youth Front.

Gandhiji Study Center Vice Chairman Apu John Joseph, Kerala Congress (M) State Leaders Former Government Chief Whip Adv. Thomas Unniyadan, Adv. Former Lok Sabha member Francis George, former MLA Johnny Nellore and state high-powered committee member V.C. Chandy, District President P.M. George,

District leaders Rajeev Thomas, Benny Mathew and KT. Ramachandran, Tommy Vallikattil, A.T. Raju Saleem Kottooli, AT Raju, Benny Kanjirakattu Thottiyil, M.J. Varkey Medappallil, KT Thomas, Joby Olavakunnel, Yusuf Palliath, Thresyamma Mathew, Youth Front leaders Leo Zacharia, Shinoy Adakkappara, Abhilash Palanchery, Josebastian and Anto Toms attended the keynote ceremony.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP