മുതുകാട് കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ വീടിന് നേരെ അക്രമണം

By | Friday September 25th, 2020

SHARE NEWS

പേരാമ്പ്ര (2020 Sept 25): ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ വീടിന് നേരെ കല്ലേറ്. ചക്കിട്ടപാറ ഏഴാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുതുകാട് കളരിമുക്കില്‍ വടക്കേടത്ത് തോമസിന്റെ വീടീനു നേരെയാണ് അക്രമണം ഉണ്ടായത്.

വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കല്ലേറില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. മുതുകാട് ഭാഗത്ത് നിന്ന് കാറിലെത്തിയവര്‍ കല്ലെറിയുകയായിരുന്നെന്നും തുടര്‍ന്ന് പെരുവണ്ണാമൂഴി ഭാഗത്തേക്ക് കടന്നു കളഞ്ഞതായും ഇത് അയല്‍വാസി കണ്ടതായും പെരുവണ്ണാമൂഴി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പെരുവണ്ണാമൂഴി പൊലീസ് സംഭവസ്ഥലം സന്ദര്‍ശിച്ചു.

തോമസിന്റെ വീടിന് നേരെ ഉണ്ടായ അക്രമത്തില്‍ കോണ്‍ഗ്രസ്് 7 ാം വാര്‍ഡ് കമ്മിറ്റി പ്രതിഷേധിച്ചു. മുതുകാട് പ്രദേശത്ത് സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും കുറ്റവാളികളെ ഉടന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണമെന്നും യോഗം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡണ്ട് ജിതേഷ് മുതുകാട്, ഗ്രാമപഞ്ചായത്തംഗം ഷീനാ റോബിന്‍, ജോസ് പുളിന്താനം, എം. അശോകന്‍, രാജേഷ് തറവട്ടത്ത് എന്നിവര്‍ സന്ദര്‍ശിച്ചു.

Stone thrown at the house of Muthukadu Congress local leader in Chakkitapara Grama Panchayat. The attack took place at Thomas’ house at Vadakkedam in Muthukadu Kalarimukku, Pakittapara 7th Ward Congress Committee President.

The incident took place around 10.30 pm on Thursday. The window panes shattered in the quarry. According to the complaint lodged with the Peruvannamoozhi police, the car was pelted with stones by people from Muthukadu area and then passed into the Peruvannamoozhi area and was spotted by a neighbor. Peruvannamoozhi police visited the spot.

The 7th Ward Committee of Congress protested the violence against Thomas’ home. The meeting demanded that the culprits be brought to book immediately as it was part of an attempt to disrupt peace in the Muthukadu area.

Constituency President Jitesh Muthukadu, Grama Panchayat Member Sheena Robin, Jose Pulinthanam, M. Asokan and Rajesh Tharavattam visited.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read