സ്റ്റുഡന്റ് പൊലീസ് കാഡറ്റ് പാസിംഗ് ഔട്ട് പരേഡ്

By | Wednesday February 5th, 2020

SHARE NEWS

പേരാമ്പ്ര : കോഴിക്കോട് റൂറല്‍ ജില്ലയിലെ പാലേരി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ പരിശിലനം പൂര്‍ത്തിയാക്കിയ സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി. സ്‌ക്കൂള്‍ മൈതാനിയില്‍ നടന്ന ചടങ്ങില്‍ നാദാപുരം എഎസ്പി അംഗിത് അശോക് ഐപിഎസ് പതാക ഉയര്‍ത്തി. പരേഡില്‍ സെല്യൂട്ട് സ്വീകരിച്ച അദ്ദേഹം ഉപഹാര സമര്‍പ്പണം നടത്തുകയും ചെയ്തു.

ചടങ്ങ് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലീല ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ വി കെ. സുമതി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കിഴക്കയില്‍ ബാലന്‍, പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സി. ശരത്ത് ബാബു, എസ്പിസി ജില്ല അഡീഷണല്‍ മനാഡല്‍ ഓഫീസര്‍ ജാഫര്‍ ചേനോളി, സ്‌ക്കൂള്‍ മാനേജര്‍ കെ.വി. കുഞ്ഞിക്കണ്ണന്‍, പിടിഎ പ്രസിഡന്റ് ഇ.ജെ. മുഹമ്മദ് നിയാസ്, പ്രിനസിപ്പാള്‍ ആര്‍.ബി. കവിത,

എസ്പിസി പിടിഎ പ്രസിഡന്റ് എം. അരവിന്ദാക്ഷന്‍, സ്‌ക്കൂള്‍ ലീഡര്‍ കെ.വി. ഫാത്തിമത്തുല്‍ ഷിഫാന, സ്റ്റാഫ് സെക്രട്ടറി വി.ടി. ഉദയഭാനു, കമ്മ്യൂണിറ്റി പൊലീസ് ഓഫീസര്‍ കെ.പി. മുരളീകൃഷ്ണദാസ്, എസിപിഒ ഷിജിബാബു, വനിത ഡ്രില്ല് ഇന്‍സ്പക്ടര്‍ വി.പി. ദീപ, ഡ്രില്ല് ഇന്‍സ്പക്ടര്‍ ഇ.കെ. രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രധാനാധ്യാപകന്‍ കെ.എം. അബ്ദുള്ള സ്വാഗതം പറഞ്ഞ ചടങ്ങിന് ഉപ പ്രധാനാധ്യാപകന്‍ പി.എം. കുമാരന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read