Categories
headlines

ദ ക്യാമ്പ് ഓഫീസും ആര്‍ട്ട് ഗ്യാലറിയും ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: കഴിഞ്ഞ ഒരുവര്‍ഷക്കാലമായി വരയുടെ ലോകത്ത് നിന്നും കൂട്ടായ്മയുടെ പുതിയ സമവാക്യങ്ങളുമായി ജൈത്ര യാത്ര തുടങ്ങിയ ക്രിയേറ്റീവ് ആര്‍ട്ട് മൊസ്ട്രേസ് ഓഫ് പേരാമ്പ്ര – ദ ക്യാമ്പിന്റെ ഓഫീസിന്റേയും ആര്‍ട്ട് ഗ്യാലറിയുടെയും ഉദ്ഘാടനം നടത്തി.


കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് വളരെ ഹ്രസ്വമായി സംഘടിപ്പിച്ച ചടങ്ങില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ചിത്രം വരച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പേരാമ്പ്രയിലെ ചിത്രകാരന്മാര്‍ക്ക് ഒന്നിച്ചു കൂടുന്നതിനും ചിത്ര രചനയും പ്രദര്‍ശനവും നടത്തുന്നതിനാവശ്യമായ ഒരു ആര്‍ട്ട് ഗാലറി പേരാമ്പ്രയില്‍ ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.


ക്യാമ്പ് പ്രസിഡന്റ് സി.കെ. കുമാരന്‍ അധ്യക്ഷത വഹിച്ചു. രമേശ് കോവുമ്മല്‍, അഭിലാഷ് തിരുവോത്ത്, രജ്ഞിത്ത് പട്ടാണിപ്പാറ എന്നിവര്‍ സംസാരിച്ചു.

സെക്രട്ടറി ആര്‍. ബാലകൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ ദീപേഷ് ചക്കിട്ടപാറ നന്ദിയും പറഞ്ഞു. പേരാമ്പ്ര പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രവര്‍ത്തനമാ രംഭിച്ച ദി ക്യാമ്പ് ആര്‍ട്ട് ഗാലറിയില്‍ കൂട്ടായ്മയിലെ അന്‍പതോളം കലാകാരന്മാരുടെ ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP