Categories
headlines

ചെറുവണ്ണൂര്‍ വീണ്ടും സിപിഐ ഭരിക്കും, ഇ.ടി. രാധ സാരഥിയാവും

പേരാമ്പ്ര : വര്‍ഷങ്ങളായി ചെവുവണ്ണൂരിന്റെ ഭരണ കൈയ്യാളിയിരുന്നതും പിന്നീട് കൈവിട്ടു പോയതുമായ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ഭരണ സാരഥ്യത്തിലേക്ക് വീണ്ടും സിപിഐ തിരിച്ചെത്തുന്നു.


സിപിഐ പ്രതിനിധിയായി 15 ാം വാര്‍ഡില്‍ നിന്ന് മത്സരിച്ച് ജയിച്ച ഇ.ടി. രാധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റാവും. തുടര്‍ച്ചയായി കാല്‍ നൂറ്റാണ്ടു കാലം  സിപിഐയുടെ അംഗങ്ങളായിരുന്നു ഇവിടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായിരുന്നത്.

സിപിഐ നേതാക്കളായ എ.കെ. ചന്ദ്രനും, ആര്‍. ശശിയും മഹിള സംഘം നേതാവ് രഘുപുരം രാധയും തുടര്‍ച്ചയായി ഭരണത്തിന് നേതൃത്വം നല്‍കിയിരുന്നു. 2005 – 2010 കാലയളവില്‍ രണ്ടര വര്‍ഷക്കാലം സിപിഎമ്മിന് പ്രസിഡന്റ് സ്ഥാനം പങ്കിട്ട് നല്‍കിയതോടെ ഇവിടെ സിപിഐയുടെ ഭരണം അവസാനിക്കുകയായിരുന്നു.


തുടര്‍ന്ന് 2010 നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ എത്തുകയായിരുന്നു. 2015 ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തിയെങ്കിലും പ്രസിഡന്റ് സ്ഥാനവും വൈസ് പ്രസിഡന്റ് സ്ഥാനവും സിപിഎം ഏറ്റെടുക്കുകയായിരുന്നു.

പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണായ ഇവിടെ ഇത്തവണ സിപിഎമ്മിലെ എം.എം. രഘുനാഥിനെ പ്രസിഡന്റ് ആക്കാന്‍ സിപിഎം തയ്യാറെടുക്കന്നതിനിടയിലാണ് വീണ്ടും സിപിഐക്ക് പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നത്.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP