പ്രവാസികള്‍ക്ക് സ്‌നേഹോപഹാരവുമായി ഫ്രൂട്ട്‌സ് കിറ്റ് വിതരണവുമായി റിലീഫ് കമ്മിറ്റി

By | Tuesday July 14th, 2020

SHARE NEWS

പേരാമ്പ്ര (2020 july 14): ക്വാറന്റ്റൈനില്‍ കഴിയുന്ന പ്രവാസികള്‍ക്ക് മുയിപ്പോത്ത് മുസ്‌ലിം ലീഗ് റിലീഫ് കമ്മിറ്റി വക സ്‌നേഹോപഹാരമായി ഫ്രൂട്ട്‌സ് കിറ്റ് വിതരണം ചെയ്തു. കെഎച്ച്എസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുറഹിമാന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

മുയിപ്പോത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയാണ് വിതരണ ചുമതല നിര്‍വ്വഹിക്കുന്നത്. ചടങ്ങില്‍ അബ്ദുല്‍കരീം കോച്ചേരി, സി.പി കുഞ്ഞമ്മദ്, അഫ്‌സല്‍ തയങ്കല്‍, മസൂദ് നടമല്‍, ഷാഫി മോയിരോത്ത്, സി.കെ നജ്മല്‍, അന്‍സബ് അല്‍സഫ, കെ. ഷാക്കിര്‍, കെ.കെ. ഷമീം യൂസഫ്, ഫവാസ് തത്തയില്‍, പി.എം. അബൂസഅദ്, സി.പി. ഇഖ്‌ലീല്‍ എന്നിവര്‍ സംബന്ധിച്ചു.

കെ.കെ മുഹമ്മദ്, കെ.എം. അബ്ദുസമദ്, കെ.പി. ഖമറുദ്ദീന്‍, കെ.ടി.കെ അന്‍ഷാദ്, കെ.ടി.കെ റയീസ് എന്നിവര്‍ വിതരണത്തിന് നേതൃത്വം നല്കി.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read