കര്‍ഷകരെ കൊലയ്ക്ക് കൊടുക്കരുത്: സ്വതന്ത്ര കര്‍ഷക സംഘം

By | Thursday September 24th, 2020

SHARE NEWS

മേപ്പയ്യൂര്‍ (2020 Sept 24): ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലായ കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന കാര്‍ഷിക ഉല്‍പ്പന്ന വ്യാപാര വാണിജ്യ ബില്‍-2020, കര്‍ഷക (ശാക്തീകരണ, സംരക്ഷണ) ബില്‍-2020, അവശ്യവസ്തു(ഭേദഗതി) നിയമം-2020 എന്നീ ബില്ലുകള്‍ പാസ്സാക്കുക വഴി മോദി സര്‍ക്കാര്‍ ജനങ്ങളെ കൊലയ്ക്ക് കൊടുക്കയാണെന്ന് പേരാമ്പ്ര നിയോജക മണ്ഡലം സ്വതന്ത്ര കര്‍ഷക സംഘം ആരോപിച്ചു.

ബഹുരാഷ്ട്ര കുത്തകകള്‍ക്ക് യഥേഷ്ടം ലാഭം കൊയ്യാനും അതിനു പങ്കുപറ്റാനും പരമാവധി ശ്രമിച്ചു വരുന്ന മോദി ഭരണകൂടത്തെ ജനം തിരിച്ചറിയണമെന്നും കമ്മിറ്റി സൂചിപ്പിച്ചു. കര്‍ഷകദ്രോഹ ബില്ലിനെതിരായി രാജ്യത്തുടനീളം നടന്നു കൊണ്ടിരിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ ടൗണില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

പ്രതിഷേധ സംഗമം ബില്ലിന്റ കോപ്പി കത്തിച്ചു കൊണ്ട് നിയോജക മണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റ് എസ്.കെ അസ്സൈയിനാര്‍ ഉദ്ഘാടനം ചെയ്തു. ടി.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

എം.കെ. അബ്ദുറഹിമാന്‍, ഒ. മമ്മു, ടി.പി. മുഹമ്മദ്, കോവുമ്മല്‍ മുഹമ്മദലി, പെരിഞ്ചേരി കുഞ്ഞമ്മത്, ടി.കെ.എ. ലത്തീഫ് എന്നിവര്‍ സംസാരിച്ചു.കെ.കെ. മൊയ്തീന്‍ സ്വാഗതവും വീര്‍ക്കണ്ടി മൊയ്തു നന്ദിയും പറഞ്ഞു.

സംഗമത്തിന് കെ.എം. കുഞ്ഞമ്മത് മദനി, മുജീബ് കോമത്ത്, കെ.കെ അബ്ദുല്‍ ജലീല്‍, എം.കെ ഫസലുറഹ്മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

The Perambra constituency Swathanthra Karshaka Sangam that the Modi government is killing people by passing the Agricultural Commodity Trade Bill 2020, the Agrarian (Empowerment and Protection) Bill 2020 and the Essential Commodities (Amendment) Act 2020, which are the cornerstones of the Indian economy. .

The committee pointed out that the people need to recognize the Modi administration, which is trying its best to make and share the profits of multinational corporations. A protest rally was organized in Maypayur town as part of the ongoing nationwide agitation against the Anti-Agrarian Bill.

The constituency was inaugurated by Muslim League President SK Assainar by burning a copy of the bill. T.K. Ibrahim presided.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read