പേരാമ്പ്ര : മഴക്കാലത്തു കേരളത്തില്‍ പച്ചക്കറി ഉല്പാദനം ഗണ്യമായി വര്‍ദ്ദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി കേരള കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ച നൂതന വള്ളിപ്പയര്‍ ഇനങ്ങളുടെ വിളവെടുപ്പു ഉദ്ഘാടനം നടത്തി.

കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സുരേഷ്, തൃക്കുറ്റിശ്ശേരി ജൈവിക പ്ലാന്റ് നേഴ്സറി കനവ് ജൈവകൃഷി യൂണിറ്റില്‍ വെച്ച് നിര്‍വഹിച്ചു.
കോഴിക്കോട് ജില്ലയില്‍ തന്നെ ആദ്യമായിട്ടാണ് കര്‍ഷക പങ്കാളിത്തത്തോടെയുള്ള ഈ ഒരു പരീക്ഷണ കൃഷി കോട്ടൂര്‍ പഞ്ചായത്തില്‍ നടപ്പിലാക്കിയത്.
വാര്‍ഡ് അംഗം കെളകെ സിജിത് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഡോ. പി.എസ് മനോജ്, ഷാജി തച്ചയില്‍ എന്നിവര്‍ സംസാരിച്ചു. ശ്രീന തച്ചയില്‍ സ്വാഗതവും കെ.വി ഇന്ദിര നന്ദിയും പറഞ്ഞു.
ഇരുപത്തഞ്ചോളം കര്‍ഷകര്‍ ചടങ്ങില്‍ പങ്കെടുത്തു. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ ഈ ഇനത്തിന്റെ വിത്തുല്പാദനവും കൃഷിയും വ്യാപിപ്പിക്കുവാനുള്ള ശ്രമത്തില്‍ ആണ് കെവികെയും കര്‍ഷകരും.

News from our Regional Network
RELATED NEWS
