ഡെങ്കിപ്പനി; നിരപ്പംകുന്ന് സ്റ്റേഡിയം പരിസരം ശുചീകരണം നടത്തി

By | Thursday June 18th, 2020

SHARE NEWS

പേരാമ്പ്ര (jUNE 18): ചെറുവണ്ണൂര്‍ പഞ്ചായത്തിലെ മുയിപ്പോത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ നിരപ്പംകുന്നില്‍ ശുചീകരണം നടത്തി. മുയിപ്പോത്ത് ന്യൂഫൈറ്റേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് നിരപ്പം സ്റ്റേഡിയത്തിന്റെ പരിസരം ശുചീകരണം നടത്തിയത്.

മുയിപ്പോത്ത് വെണ്ണാറോഡ്, മണിയാം കുന്ന് പ്രദേശങ്ങളിലെ നാല്‍പതോളം പേര്‍ക്ക് പനി ബാധിച്ചിരിക്കുകയും ഇതില്‍ ഇരുപത്തിരണ്ട് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുകയും ചെയ്തിരുന്നു.

പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഈ മേഖലയില്‍ ഫോഗിംഗ് നടത്തി.

കൊതുകില്‍ കുടി പകരുന്ന ഇത്തരം രോഗങ്ങളുടെ വ്യാപനം തടയാന്‍ കൊതുകുകളെ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ന്യൂഫൈറ്റേഴ്‌സ് പ്രവര്‍ത്തകര്‍ നിരപ്പം സ്റ്റേഡിയത്തിന്റെ പരിസര ശുചീകരണം നടത്തിയത്.

ഡെങ്കിപ്പനി ബാധിത പ്രദേശങ്ങള്‍ എപ്പിഡമിക്ക് മേഖലയായി പ്രഖ്യാപിക്കണമെന്നും ന്യൂ ഫൈറ്റേഴ്‌സ് ആവശ്യപ്പെട്ടു. ശുചീകരണത്തിന് കിഷോര്‍ കാന്ത്, യു.കെ. സുജിത്ത്, ജിതിന്‍ സാഗര്‍, വിപിന്‍ രാജ്, എന്‍. രബിതേഷ്, സി. വിപിന്‍കൃഷ്ണ, ഒ.പി. ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

In the wake of the confirmation of the dengue fever at Muyippoth in Cheruvannur panchayat, the sanitary grounds were cleaned. The premises of theNirappam stadium have been cleaned with the help of Muyippoth Newfighters Arts and Sports Club.

Forty people in Muyipothu Vennarod and Maniyam hills have been affected by the flu and twenty-two of them have been diagnosed with dengue.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read