Categories
headlines

കള്ള വോട്ടിലൂടെ തിരെഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചതായി ആരോപണം; നിയമ പരമായി നേരിടും : യുഡിഎഫ്

പേരാമ്പ്ര: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ നൊച്ചാട് പഞ്ചായത്ത് ലെ 13ാം വാര്‍ഡിലെ തെരഞ്ഞെടുപ്പ് ഫലം ആട്ടിമറിച്ചത് കള്ള വോട്ടിലൂടെയാണെന്നും അതിനെ നിയമ പരമായി നേരിടുമെന്നും യുഡിഎഫ് നൊച്ചാട് മേഖല കമ്മിറ്റി പത്രസമ്മേളനത്തില്‍ അറിയിച്ചു.


പാരമ്പരാഗത ഇടതു കോട്ടയില്‍ 2 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി തെരെഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ 4 വോട്ടുകള്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് അനുകൂലമായി കള്ള വോട്ട് ചെയ്തത് കൊണ്ടാണ് യുഡിഎഫ് ന് അനുകൂലമായ തെരഞ്ഞെടുപ്പ് ഫലം ആട്ടിമറിച്ചത് എന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.

4 ഇടതുപക്ഷ പ്രവര്‍ത്തകര്‍ 2 ബൂത്തുകളില്‍ വോട്ട് ചെയ്തത് രേഖാ പ്രകാരം കണ്ടെത്തുകയും പേരാമ്പ്ര മുന്‍സിഫ് കോടതിയില്‍ തിരെഞ്ഞെടുപ്പ് ഹര്‍ജി ഫയല്‍ ചെയ്യുകയും ചെയ്തു.


യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച പി.സി സിറാജിനെ തെരഞ്ഞെടുപ്പ് സമയം തന്നെ പരാജയം മുന്നില്‍ കണ്ട് സ്ഥാനാര്‍ഥിക്കെതിരെ വ്യക്തിപരമായി സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും തെറ്റായ വാര്‍ത്തകള്‍ നല്‍കി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മൃഗീയ ലീഡുള്ള വാര്‍ഡില്‍ പരാജയം മുന്നില്‍ കണ്ടാണ് കള്ള വോട്ടിനു തയ്യാറായത് എന്നും കമ്മിറ്റി ആരോപിച്ചു.

കള്ള വോട്ടിലൂടെ ആട്ടിമറിക്കപെട്ട ജനാധിപത്യത്തെ തിരിച്ചു പിടിക്കാന്‍ നിയമപരമായും, രാഷ്ട്രീയപരമായും നേരിടുമെന്നും കമ്മിറ്റി കൂട്ടിച്ചേര്‍ത്തു. ഒരേ സമയം രണ്ട് ബൂത്തുകളില്‍ ഇരട്ട വോട്ട് ചെയ്ത 4 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്.


ഇരട്ട വോട്ട് ചെയ്തു തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് പൊതുജനങ്ങളെ അറിയിക്കുന്നതിന് ജനുവരി മൂന്നാം വാരം നൊച്ചാട് ചാത്തോത്ത് താഴെ വെച്ച് പ്രമുഖ യുഡിഎഫ് നേതാക്കളെ പങ്കെടുപ്പിച്ചു രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

പത്ര സമ്മേളത്തില്‍ പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ ആര്‍.കെ മുനീര്‍, കണ്‍വീനര്‍ പി.എം പ്രകാശന്‍, ടി.പി നാസര്‍, എന്‍.വി ഗോപാലന്‍ കുട്ടി, പനോട്ട് അബൂബക്കര്‍, സലിം മിലാസ്, ടി.കെ മുഹമ്മദ് അലി, എന്‍.പി അസീസ്, ഇസ്മായില്‍ നൊച്ചാട്, കാസിം രയരോത്ത്, മുനീര്‍ നൊച്ചാട്, എം.പി സജ്ജാദ് എന്നിവര്‍ പങ്കെടുത്തു.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP