Categories
headlines

കളഞ്ഞു കിട്ടിയ പണം ഉടമക്ക് തിരികെ നല്‍കി യുവാവ് മാതൃകയായി

പേരാമ്പ്ര : യാത്രക്കിടെ കളഞ്ഞു കിട്ടിയ പണം ഉടമക്ക് തിരികെ നല്‍കി യുവാവ് മാതൃകയായി . പാലേരി വടക്കെ പറമ്പില്‍ മനോജിന്റെ മകന്‍ വൈശാഖ് എന്ന യുവാവാണ് കോവി ഡ് മൂലം നാടാകെ ദാരിദ്ര്യമനുഭവിക്കുമ്പോഴും തനിക്ക് കിട്ടിയ വലിയ തുക തിരികെ നല്‍കാന്‍ സന്മനസ്സു കാണിച്ചത്.


പാലേരി ഇടിവെട്ടി സ്വദേശിയും ഫോട്ടോഗ്രാഫറുമായ ഷാജു വര്‍ണ്ണത്തിന്റെ തുകയാണ് കളഞ്ഞു പോയത്. തുക കിട്ടിയ വിവരം വൈശാഖ് സുഹൃത്തുക്കളോടും സാമൂഹ്യ മാധ്യമങ്ങളിലൂടെയും അറിയിക്കുകയായിരുന്നു. ഇതിനിടയില്‍ തുക നഷ്ടപ്പെട്ടതായ് ഷാജുവും അറിയിച്ചുതോടെയാണ് ഉടമയെ തിരിച്ചറിയുന്നത്. വൈശാഖിന്റെ വീട്ടില്‍ പിതാവിന്റെ സാന്നിധ്യത്തില്‍ തുക കൈമാറി.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP