ക്ഷേത്രത്തില്‍ മോഷണം

By | Sunday October 7th, 2018

SHARE NEWS

പേരാമ്പ്ര : എടവരാട് ഈശ്വരന്‍ കൊയിലോത്ത് നാഗകാളി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ തുറന്ന് മോഷണം നടത്തിയ നിലയില്‍. ഇന്നലെ രാത്രിയാണ് സംഭവം. കാലത്ത് തൊഴാനെത്തിയ ഭക്തനാണ് മോഷണം നടന്നതായ് കണ്ടത്.

ക്ഷേത്രമുറ്റത്തും റോഡരികിലുള്ളതുമായ 3 ഭണ്ഡാരങ്ങളില്‍ നിന്നാണ് മോഷണം നടന്നത്. കമ്പി ഉപയോഗിച്ച് ക്ഷേത്രത്തിന്റെ വാതില്‍ പൂട്ട് പൊളിച്ച് അകത്ത് സൂക്ഷിച്ച താക്കോലുകള്‍ കൈക്കലാക്കിയ ശേഷം ഭണ്ഡാരങ്ങള്‍ തുറന്ന് പണം മോഷ്ടിക്കുകയായിരുന്നു.

അടുത്തിടെ ഭണ്ഡാരം എണ്ണല്‍ നടന്നതിനാല്‍ വലിയ തുക നഷ്ടമായില്ലെന്ന് കരുതുന്നതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. പേരാമ്പ്ര പൊലീസ് പരിശോധന നടത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read