പേരാമ്പ്രയിലെ ഗതാഗതക്കുരുക്കിന് അടിയന്തിര പരിഹാരം വേണം

By | Friday March 15th, 2019

SHARE NEWS

പേരാമ്പ്ര : കാലങ്ങളായി ഗതാഗതക്കുരുക്ക് അനുഭവിക്കുന്ന പേരാമ്പ്ര പട്ടണത്തില്‍ നഗര നവീകരണത്തിന്റെ ഭാഗമായി പട്ടണത്തില്‍ മൂന്നിടങ്ങളില്‍ കലുങ്കുകള്‍ പൊളിച്ചിട്ടതിലൂടെ ഉണ്ടായിട്ടുള്ള രൂക്ഷമായ ഗതാഗതക്കുരുക്കിന് അടിയന്തിര പരിഹാരം കാണണമെന്ന് പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു തത്തക്കാടന്‍ ആവശ്യപ്പെട്ടു.

ആമ്പുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പേരാമ്പ്രയിലെ ഗതാഗതക്കുരുക്കില്‍ ഏറെ നേരം അകപ്പെടുന്ന അവ്‌സഥയുണ്ടായിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയം തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പേരാമ്പ്രയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരത്തിനായ് ബൈപ്പാസ് നിര്‍മ്മാണം നടത്താതെ ജനങ്ങളുടെ കണ്ണില്‍പൊടിയിടാനായാണ് നഗര നവീകരണം നടത്തുന്നതെന്നും നിലവിലുള്ള ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ കോഴിക്കോട് ഭാഗത്തുനിന്നും വരുന്ന ബസുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ മുളിയങ്ങല്‍ നിന്നും വാല്യക്കോട് പേരാമ്പ്ര ഹൈസ്‌ക്കൂള്‍ റോഡ് വഴി കല്ലോട് എത്തിച്ചേരുന്ന വിധത്തില്‍ തിരിച്ചു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം നടന്ന ട്രാഫിക് അഡൈ്വസറി യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read