Categories
headlines

പണിതീരാത്ത കൂട്ടാലിട നടുവണ്ണൂര്‍ റോഡ്: പ്രതിഷേധ ധര്‍ണ്ണയുമായി കോണ്‍ഗ്രസ്സ്

 

കൂട്ടാലിട: കൂട്ടാലിട നടുവണ്ണൂര്‍ റോഡുപണി ആരംഭിച്ച് ഒന്നര വര്‍ഷമായിട്ടും പൂര്‍ത്തീകരിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.


ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജനുവരിയില്‍ റോഡ് പണി പൂര്‍ത്തികരിക്കുമെന്ന് എംഎല്‍എ പുരുഷന്‍ കടലുണ്ടി ഉറപ്പ് നല്‍കിയിരുന്നു.

എന്നാല്‍ മാര്‍ച്ച് മാസം ആയിട്ടും റോഡ് പണി പൂര്‍ത്തീകരിക്കാനായില്ല. ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാനാവാത്ത എംഎല്‍എ ജനങ്ങളോട് മാപ്പ് പറയണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ.ബാലകൃഷ്ണ കിടാവ് പറഞ്ഞു.


കോട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദ്‌ദേഹം. മണ്ഡലം കോണ്‍ഗ്രസ്സ് വൈസ് പ്രസിഡണ്ട് ഇല്ലത്ത് വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു.

ഡിസിസി മെമ്പര്‍മാരായ സി.എച്ച്. സുരേന്ദ്രന്‍, പി. മുരളീധരന്‍ നമ്പൂതിരി , കെ.പി. മനോഹരന്‍, അച്ചുത് വിഹാര്‍ ഉണ്ണി നായര്‍, പ്രിയേഷ് പ്രീതി, രജീഷ് കുട്ടാലിട, കെ. രാഘവന്‍, കെ. വിജയന്‍, ടി.വി. മനോജ്, മുഹമ്മദലി പൂനത്ത് എന്നിവര്‍ സംസാരിച്ചു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP