മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: വടക്കുമ്പാട് എച്ച് എസ് എസ് 38.65 ലക്ഷം നല്‍കും

By | Wednesday April 1st, 2020

SHARE NEWS

പേരാമ്പ്ര: കോവിഡ്- 19 മഹാമാരി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മഴുവന്‍ അധ്യാപകരും ജീവനക്കാരും ഒരു മാസത്തെ ശമ്പളം നല്‍കും.

സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളുടെ ഒരു മാസത്തെ വരുമാനമടക്കം 38.65 ലക്ഷം രൂപ സംഭാവന ചെയ്യുന്നതിനുള്ള സമ്മതപത്രം തൊഴില്‍- എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് അയച്ചുകൊടുത്തു. ജീവനക്കാരുടെ ശമ്പളം 37,87,751 രൂപയും മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളുടെ വക 77,325 രൂപയുമാണുണ്ടാവുക.

മാനേജര്‍ കെ.വി കുഞ്ഞിക്കണ്ണന്‍, പ്രിന്‍സിപ്പല്‍ ആര്‍.ബി കവിത, പ്രധാനാധ്യാപകന്‍ കെ.എം അബ്ദുള്ള, സ്റ്റാഫ് സെക്രട്ടറി വി.ടി രതി എന്നിവര്‍ ഇടപെട്ട് നടത്തിയ കൂടിയാലോചനയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read