വടക്കുമ്പാട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പുതിയ കെട്ടിട ഉദ്ഘാടനം സ്വാഗത സംഘം രൂപീകരിച്ചു

By | Tuesday May 7th, 2019

SHARE NEWS

പേരാമ്പ്ര : വി.വി. ദക്ഷിണാമൂര്‍ത്തി സ്മാരക ബ്ലോക്ക് ഉദ്ഘാടനം സമ്പൂര്‍ണ ഹൈടെക് വിദ്യാലയ പ്രഖ്യാപനം 60 ാം വാര്‍ഷികം ഉദ്ഘാടനം 2019 ജൂണ്‍ ആദ്യവാരം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. പരിപാടി വിജയിപ്പിക്കുന്നതിനു വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു.

സ്വാഗത സംഘം രൂപീകരണ യോഗം ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ചെറുവോട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസ കോത്തമ്പ്ര അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ കെ.വി. കുഞ്ഞിക്കണ്ണന്‍ പരിപാടി വിശദീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കിഴക്കയില്‍ ബാലന്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യം വിദ്യാഭ്യാസം സ്ഥിര സമിതി ചെയര്‍പേഴ്‌സണ്‍ വി.കെ. സുമതി, എ.കെ. ശ്രീധരന്‍, പി.ടി. വിജയന്‍, ഒ.ടി. രാജന്‍,

ഇ.ടി. ബാലന്‍, കെ.കെ. മുസ്തഫ, പി.ടി. സുരേന്ദ്രന്‍, ഒ.ടി. ബഷീര്‍, പിടിഎ പ്രസിഡന്റ് ശ്രീനി മനത്താനത്ത് എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ കെ.എം. അബ്ദുള്ള സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.ടി. ഉദയഭാനു നന്ദിയും പറഞ്ഞു.

സ്വാഗതസംഘം ഭാരവാഹികളായി ഷൈലജ ചെറുവോട്ട് (ചെയര്‍പേഴ്‌സണ്‍), കെ.വി. കുഞ്ഞിക്കണ്ണന്‍ (കണ്‍വീനര്‍), കെ.എം. അബ്ദുള്ള (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read