വാല്യക്കോട് തൃക്കൈക്കുന്നത്ത് മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ പായസ ഹോമം സര്‍പ്പബലി ഫെബ്രുവരി 14 മുതല്‍

By | Tuesday February 12th, 2019

SHARE NEWS

പേരാമ്പ്ര : വാല്യക്കോട് തൃക്കൈക്കുന്നത്ത് മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ താംബൂല പ്രശ്‌ന പരിഹാര കര്‍മ്മങ്ങളുടെ ഭാഗമായി ഈ മാസം 14 മുതല്‍ 18വരെ പായസ ഹോമം സര്‍പ്പബലി നടത്തുന്നുവെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പാമ്പും മേക്കാട്ട് മനയിലെ കാരണവര്‍ പി.എസ്. ശ്രീധരന്‍ നമ്പൂരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രം തന്ത്രി കാമ്പ്രത്ത് ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ നടക്കുന്നു. എല്ലാ ദിവസവും രാവിലെ 6മണി മുതല്‍ 8.30 വരെ പായസഹോമം, വൈകുന്നേരം 5മണിമുതല്‍ 7.30 വരെ സര്‍പ്പബലി എന്നിവയാണ് ചടങ്ങുകള്‍.

കേരളത്തിലെ പേരു കേട്ട സര്‍പ്പ പാരമ്പര്യമുള്ള പാമ്പും മേക്കാട്ട് മനയിലെ കാരണവര്‍ പി.എസ്. ശ്രീധരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ അഞ്ച് ദിവസങ്ങളിലായി നടത്തപ്പെടുന്ന പൂജജാവിധികളിലൂടെ തലമുറകളായി നിലനില്‍ക്കുന്ന നാഗദോഷങ്ങള്‍ പരിഹരിച്ച് നാടിനും നാട്ടുകാര്‍ക്കും സര്‍വ്വൈശ്വര്യങ്ങള്‍ ഉണ്ടാകുകയും നാഗപ്രീതിക്കായി നടത്തുന്ന ഏറ്റവും വിശേഷപ്പെട്ട ഹോമം ചെയ്യുന്നതോടെ ദേവപ്രീതിയും സാമ്പത്തിക അഭിവൃദ്ധിയും കുടുംബക്ഷേമവും സല്‍ സന്താന സൗഭാഗ്യവും കൈവരുന്നു.

ശരീരത്തിന്റെ ആരോഗ്യം, സന്താനം, കുടുംബ ദുരിതം തുടങ്ങിയ സമസ്ഥ മേഖലകള്‍ക്കും സര്‍പ്പപ്രീതി നിര്‍ബന്ധമാണ്. പായസഹോമം, സര്‍പ്പബലി എന്നീവഴിപാടുകള്‍ നടത്തുന്നതിനായി ക്ഷേത്രത്തില്‍ പ്രത്യേക സൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ കെ.എന്‍. ഷാജു, ടി.കെ. രാജേഷ് എന്നിവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read