Categories
headlines

മഹാമാരിക്കാലത്തും വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ഗാത്മക പിന്തുണയുമായി വിദ്യാരംഗം കലാ സാഹിത്യ വേദി സര്‍ഗോത്സവം

പേരാമ്പ്ര : മഹാമാരിക്കാലത്തും വിദ്യാര്‍ത്ഥികള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ സര്‍ഗാത്മക പിന്തുണയുമായി പേരാമ്പ്ര ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച സര്‍ഗോത്സവം നവ്യാനുഭവമായി.


യു.പി. ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നീ മൂന്ന് വിഭാഗങ്ങള്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ സര്‍ഗോത്സവം സംഘടിപ്പിച്ചത്.

കഥ, കവിത, പുസ്തകാസ്വാദനം, കവിതാലാപനം, അഭിനയം, നാടന്‍ പാട്ട്, ചിത്രം എന്നി ഏഴ് മേഖലയിലാണ് സാഹിത്യ ശില്‍പശാല സംഘടിപ്പിച്ചത്. ക്ലാസ് തലം, സ്‌കൂള്‍ തലം എന്നീ ഘട്ടങ്ങളിലായി ശില്‍പശാലകള്‍ പൂര്‍ത്തീകരിച്ച് സബ് ജില്ലാ തലത്തില്‍ ഏഴ് ഗൂഗിള്‍ മീറ്റ് വഴി നടത്തിയ ശില്‍പശാലയില്‍ അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.


കുട്ടികളുടെ രചനകളുടെയും അവതരണ മികവിന്റെയും അടിസ്ഥാനത്തില്‍ ജില്ലാ തല ശില്‍പശാലയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

എല്‍.പി വിഭാഗം കുട്ടികള്‍ക്ക് ക്ലാസ് തലത്തിലും സ്‌കൂള്‍ തലത്തിലും പഞ്ചായത്ത് തലത്തിലും നടത്തിയതിന് ശേഷം ഉപജില്ല തലത്തില്‍ ശില്‍പശാല സംഘടിപ്പിക്കും.


സര്‍ഗോത്സവം കവി വീരാന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മാനസിക വികാസത്തില്‍ വായനക്കാണ് പ്രാധാന്യമെന്നും സ്വതന്ത്രമായ ചിന്തയും ഭാവനയും കുട്ടികള്‍ക്ക് നല്‍കുന്നത് സര്‍ഗാത്മക പ്രവര്‍ത്തനത്തിലൂടെയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാരംഗം ജില്ല കോഡിനേറ്റര്‍ വി.എം. അഷറഫ് അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ലത്തീഫ് കരയതൊടി , ബിപിസി നിത വി.പി, മുഹമ്മദ് പേരാമ്പ്ര, ബിജു കാവില്‍, പി. രമാദേവി, വിനോദ് പട്ടാണി പാറ എന്നിവര്‍ മുഖ്യാതിഥികളായി പങ്കടുത്തു.

അഷറഫ്കല്ലോട്, സത്യന്‍ മുദ്ര, വേണുഗോപാല്‍ പേരാമ്പ്ര, ലാലു കൈപ്രം , വി.കെ. ജ്യോതിഷ്, ഇ.എം. പ്രകാശന്‍, എം.കെ. ചന്ദ്രന്‍ എന്നിവര്‍ ക്ലാസ്സെടുത്തു.

ഉപജില്ല വിദ്യാരംഗം കോഡിനേറ്റര്‍ കെ. ഷാജിമ, പി.എം. ശ്രീജിത്ത്, ഇ.കെ. സുരേഷ്, കെ. ബിന്ദു, കെ. സുജിന, കെ. പ്രകാശന്‍ , കെ. ബിനീഷ്, കെ. പ്രേമലത, പി. പ്രീത, എന്‍. സോനുക്കുട്ടി, രന്യ മനില്‍എന്നിവര്‍ സംസാരിച്ചു.

 

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP