നാട്ടുകാര്‍ക്ക് ഭീഷണിയായി രാമല്ലൂരിലെ ഭീമന്‍ തേനീച്ചക്കൂട്

By | Wednesday February 19th, 2020

SHARE NEWS

പേരാമ്പ്ര : വീട്ടുവളപ്പിലെ ഭീമന്‍ തേനീച്ചക്കൂട് നാട്ടുകാര്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയാവുന്നു. നൊച്ചാട് രാമല്ലൂരിലെ രയരോത്ത് മുക്കിലാണ് റോഡരികിലെ മാവില്‍ വന്‍ കാട്ടുതേനീച്ച കൂടുള്ളത്. ഇതിലെ തേനീച്ചകളുടെ ശല്യം കാരണം സമീപത്തെ വീടുകളില്‍ സന്ധ്യയായാല്‍ വെളിച്ചം ഉപയോഗിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്.

ലൈറ്റിടുമ്പോഴേക്കും ഈച്ചകള്‍ കൂട്ടമായി വീടുകളിലെത്തുന്നു. ഇതുകാരണം സന്ധ്യയാവുന്നതോടെ വാതിലുമടച്ച് വീടിനകത്ത് ഇരിപ്പാണ് ഇവിടുത്തെ അഞ്ചോളം വീട്ടുകാര്‍. രാത്രിയില്‍ ഭക്ഷണം കഴിക്കാന്‍ പോലുമാവാതെ ഉഴലുകയാണ് ഇവര്‍. രാത്രിയിലോ പുലര്‍കാലങ്ങളിലോ അത്യാവശത്തിന് എഴുന്നേറ്റ് ലൈറ്റിട്ടാല്‍ അപ്പോഴേക്കും ഈച്ചകള്‍ കൂട്ടമായി വീടിനകത്തേക്ക് എത്തുന്നതായി നാട്ടുകാര്‍ പറഞ്ഞു.

കാരക്കണ്ടി ചന്ദ്രന്‍ എന്നയാളുടെ പറമ്പിലെ മാവില്‍ തേനീച്ച കൂടുകൂട്ടിയിട്ട് 2 മാസക്കാലമായി . ഇതിന് സമീപത്തെ താഴെ ചെറുകുന്നുമ്മല്‍ സജീഷ്, താഴെ ചെറുകുന്നുമ്മല്‍ രജീഷ്, ചെറുകുന്നുമ്മല്‍ മൊയ്തി, താഴെ ചെറുകുന്നുമ്മല്‍ അനീഷ് തുടങ്ങിയവരുടെ വീടുകളിലാണ് തേനീച്ച ശല്യം രൂക്ഷമായുള്ളത്. സാധാരണ തേനീച്ചകളേക്കാള്‍ വലുപ്പം കൂടുതലുള്ള ഇവ അക്രമണകാരികളുമാണ്. പിഞ്ചുകുട്ടികളടക്കമുള്ളവര്‍ വീടുകളിലുള്ളതിനാല്‍ എന്തുചെയ്യണമെന്നറിയാതെ ഉഴലുകയാണ് ഇവിടുത്തുകാര്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read