Categories
headlines

മൃഗങ്ങളോടും തുടങ്ങിയോ വന്യമൃഗങ്ങളുടെ ആക്രമണം? പേരാമ്പ്ര എസ്റ്റേറ്റില്‍ പോത്തിനെ കടിച്ചുകൊന്ന് കടുവ

പേരാമ്പ്ര: പേരാമ്പ്ര എസ്റ്റേറ്റിനോട് ചേര്‍ന്നുളള സ്ഥലത്ത് കടുവയിറങ്ങി പോത്തിനെ കൊന്നു. എസ്റ്റേറ്റിലെ തൊഴിലാളിയായ ബിനു തോണക്കര വളര്‍ത്തുന്ന പോത്തിനെയാണ് കടിച്ച് കൊന്നത്. കഴുത്തിനാണ് കടിയേറ്റത്.


വനമേഖലയോട് ചേര്‍ന്നുള്ള ഭാഗത്താണ് സംഭവം. എസ്റ്റേറ്റ് ആസ്പത്രിക്ക് സമീപം എ ഡിവിഷന് അടുത്തുള്ള സ്ഥലമാണിത്.

എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ബിനു മേയാന്‍ കെട്ടിയ പോത്ത് ചത്ത് കിടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സമീപത്ത് കടുവയുട െകാല്‍പ്പാട് കണ്ടത്.


പെരുവണ്ണാമൂഴി ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ഇ.ബൈജുനാഥിന്റെ നേതൃത്വത്തില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP