Categories
headlines

ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഗ്രാന്റ് മാസ്റ്റര്‍ പട്ടം നേടി മുയിപ്പോത്ത് സ്വദേശിനി യദുപ്രിയ

പേരാമ്പ്ര (2020 Sept 11): മുയിപ്പോത്തിന് ഇനി സ്വന്തം ഗ്രാന്റ് മാസ്റ്റര്‍. പെന്‍സില്‍ ലെഡില്‍ പേരുകള്‍ കൊത്തിയെടുത്ത് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഗ്രാന്റ് മാസ്റ്റര്‍ പട്ടം നേടിയിരിക്കുകയാണ് പേരാമ്പ്രക്കടുത്ത്, ചെറുവണ്ണൂര്‍ മുയിപ്പോത്ത് സ്വദേശിനിയായ യുവ എഞ്ചിനിയര്‍ യദുപ്രിയ.


പരമോന്നത സൈനിക ബഹുമതിയായ പരമവീരചക്ര ലഭിച്ച 21 ധീര സൈനികരുടെ പേരുകള്‍ പെന്‍സില്‍ ലെഡില്‍ കൊത്തിയെടുത്താണ് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഗ്രാന്റ് മാസ്റ്ററായത്. പെന്‍സില്‍ ലെഡില്‍ പേരുകള്‍ കൊത്തിയെടുത്ത് മൈക്രോ ആര്‍ട്ടിലൂടെ ബുക്ക് ഓഫ് ഇന്ത്യയില്‍ ഇടം പിടിച്ചിരുന്നു യദുകൃഷ്ണ.

നല്ലൊരു ഗായികയാണെന്ന് നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും അറിയാവുന്ന യദുപ്രിയ ചിത്രകാരി കൂടിയാണെന്ന് അവരൊക്കെ അറിയുന്നത് അടുത്തകാലത്താണ്. ചെറുപ്പം മുതലേ വരക്കുമെങ്കിലും താല്പര്യം സംഗീതത്തോടായിരുന്നു.


കാവുംവട്ടം വാസുദേവപൊതുവളിന്റെയും ചെരണ്ടത്തുര്‍ സതീശന്‍ നമ്പൂതിരിയുടെയും കീഴില്‍ സംഗീതം അഭ്യസിക്കുകയും തുടര്‍ന്ന് പ്രശസ്ത സംഗീതഞ്ജന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സംഗീത വിദ്യാലയത്തില്‍ നിന്നും വിശ്വനാഥന്‍ നമ്പൂതിരയുടെ കീഴില്‍ സംഗീതം അഭ്യസിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അമ്മ രോഗബാധിതയായത് പഠനം മുടക്കി.

തുടര്‍ന്ന് ആശുപത്രിയല്‍ കഴിഞ്ഞ നാളുകളിലാണ് ചിത്ര രചനയില്‍ കുടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്. പെന്‍സില്‍, ചാര്‍ക്കോള്‍, കളര്‍പെന്‍സില്‍, ഗ്രാഫേറ്റ് പെന്‍സില്‍ തുടങ്ങിയ മീഡിയങ്ങളില്‍ സെലിബ്രിറ്റികളെയും മറ്റും വരച്ച് തുടങ്ങിയപ്പോള്‍ അത് ജീവന്‍ തുടിക്കുന്ന ചിത്രങ്ങളായി മാറുകയായിരുന്നു.


ഇതോടെ യദു എന്ന ചിത്രകാരികൂടി പിറവിയെടുക്കുകയായിരുന്നു. ചിത്രങ്ങള്‍ കണ്ട സുഹൃത്തുക്കളും നാട്ടുകാരും പ്രോത്സാഹനവുമായി എത്തിയതോടെ ചിത്രകലയെ ഗൗരവമായി കാണാന്‍ തുടങ്ങി ഈ ബിടെക്ക്കാരി.

ഇപ്പോള്‍ ജലച്ചായത്തിലും, എണ്ണച്ചായത്തിലും ചിത്രങ്ങള്‍ വരക്കുന്ന ഇവര്‍ ചിത്രകലയില്‍ ഏറെകാലത്തെ പരിശിലനത്തിലൂടെ സ്വായത്തമാക്കാവുന്ന മ്യൂറല്‍ പെയിന്റിംഗിലും കൈവെച്ചു തുടങ്ങി.

പലരും തങ്ങളുടെ മുഖചിത്രങ്ങള്‍ വരക്കാനും ജന്മദിന സമ്മാനങ്ങള്‍ക്കായ് ചിത്രങ്ങള്‍ നല്‍കുന്നതിനായ് വരപ്പിക്കാനും യദുപ്രിയയെ തേടിയെത്തി. ഇതിലൂടെ നല്ലൊരു വരുമാനം നേടിയിട്ടുണ്ട് ചിത്രകല അഭ്യസിക്കാത്ത ഈ ചിത്രകാരി.

ഇതിനിടയിലാണ് മൈക്രാ ആര്‍ട്ട് മേഖലയിലേക്കും യദുപ്രിയയുടെ ശ്രദ്ധതിരിയുന്നത്. കേരളത്തിലെ കലാകാരന്മാരുടെ കൂട്ടായ്മയായ കേരള ആര്‍ട്ടിസ്റ്റ് ഫാമലിയില്‍ അംഗമായതോടെ കൂടുതല്‍ കലാകാന്മാരെ പരിചയപ്പെടാനും അവരുടെ രചനകള്‍ അറിയാനുമായത് കൂടുതല്‍ പ്രചോദനമായി ഈ മുയിേപ്പാത്ത്കാരിക്ക്.

മൈക്രോ ആര്‍ട്ടിന്റെ സാധ്യതകള്‍ മനസിലാക്കിയതോടെ അതില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയും പെന്‍സില്‍ലെഡ് മീഡിയമായി തെരഞ്ഞെടുക്കുകയും ചെയ്തു. ഇന്‍സ്റ്റഗ്രാമിലൂടെ പലരുടെയും വര്‍ക്കുകള്‍ കണ്ട് തന്റെതായ രീതിയില്‍ അവയെ മാറ്റിയെടുക്കുകയായിരുന്നു.

ഏകാഗ്രതയും ക്ഷമയും ലയിച്ച് തന്റെകരവിരുത് പൂര്‍ത്തീകരിച്ചു വരുമ്പോഴേക്കും ലെഡ് പൊട്ടിപ്പോവുക പതിവായിട്ടും തോറ്റു കൊടുക്കാതെ യഞ്ജം തുടര്‍ന്നത് ഇന്ന് വലിയൊരു അംഗീകാത്തിന്റെ ഉടമയാക്കി മാറ്റി.

ബുക്ക് ഓഫ് ഇന്ത്യ അവാര്‍ഡിന് ക്ഷണിച്ചപ്പോള്‍ യാതൊരു പ്രതീക്ഷയുമില്ലാതെയാണ് തന്റെ സൃഷ്ടികള്‍ അയച്ചുകൊടുത്തത്. ഇപ്പോള്‍ ബുക്ക് ഓഫ് ഇന്ത്യയില്‍ ഇടം പിടിച്ചപ്പോള്‍ നാട്ടിലെ താരമായി മാറിയിരിക്കുന്ന യദു പ്രിയ, നാട്ടിലെ കലാ സാംസ്‌കാരിക സംഘടനകളുടെ ആദരവ് ഏറ്റുവാങ്ങുന്ന തിരക്കിനിടയിലാണ് ഏഷ്യ ബുക്ക് ഓഫ് റെക്കോഡിന്റെ ഗ്രാന്റ് മാസ്റ്റര്‍ പട്ടം തേടിയെത്തിയത്.

മുയിപ്പോത്ത് നിരപ്പം ധന്യപുരിയില്‍ വേലായുധന്റെയും ശോഭയുടെയും മൂന്ന് പെണ്‍മക്കളില്‍ ഇളയവളാണ്. മുക്കം കെഎംസിടി കോളേജില്‍ നിന്നും ബിടെക്ക് ബിരുദം നേടിയ യദുപ്രിയ ഭക്തിഗാന ആല്‍ബത്തിലും സിനിമ പിന്നണിയും പാടിയിട്ടുണ്ടെങ്കിലും സിനിമയും ഗാനവും പുറത്തിറങ്ങിയിട്ടില്ല.

Muyipoth is now his own Grand Master. Yadupriya, a young engineer from Muyippoth, Cheruvannur, near Perambalur, has won the title of Grand Master in the Asia Book of Records by engraving names in pencil lead.

The Grand Master of the Asia Book of Records has engraved in pencil lead the names of 21 brave soldiers who received the highest military honor, the Paramvir Chakra. Yadukrishna engraved names in pencil lead and made it into the Book of India through micro art.

It is only recently that they have come to know that Yadupriya is also a painter who is known to the locals and friends as a good singer. Although he drew from a young age, his interest was in music.

While studying music under Kavumvattam Vasudeva Pothuval and Cherandathur Satheesan Namboothiri, while studying music at the music school of renowned musician Kaithapram Damodaran Namboothiri under Viswanathan Namboothiri, his mother fell ill and stopped studying.

Since then, the hospital has been focusing more on painting in recent days. When I started drawing celebrities in pencils, charcoal, color pencils, graphite pencils and other mediums, it became a vibrant image.

With this, a painter named Yadu was born. With the encouragement of friends and locals who saw the paintings, the BTech girl started taking painting seriously.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP