Categories
headlines

വാകയാട് കല്‍പ്പള്ളി കുളം ശുചീകരിച്ച് യൂത്ത് കെയര്‍ വളണ്ടിയര്‍മാര്‍


കോട്ടൂര്‍: കോട്ടൂര്‍ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ കല്‍പ്പള്ളി കുളം യൂത്ത് കെയര്‍ വാകയാട് മേഘലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വം നല്‍കുന്ന യൂത്ത് കെയര്‍ വളണ്ടിയര്‍മാര്‍ ശുചീകരിച്ചു.


പ്രദേശവാസികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ജലസ്രോതസ്സാണ് ഈ കുളം. ശുചീകരണ പ്രവര്‍ത്തിന്റ ഉദ്ഘാടനം യൂത്ത് കോണ്‍ഗ്രസ് ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ടി.എം വരുണ്‍ കുമാര്‍ നിര്‍വ്വഹിച്ചു.

കോട്ടൂര്‍ പഞ്ചായത്ത് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രജീഷ് കൂട്ടാലിട മുഖ്യാഥിതി ആയിരുന്നു. മനു വാകയാട് അദ്ധ്യക്ഷത വഹിച്ചു.


സജിന്‍ നാരകശ്ശേരി, യൂത്ത് കെയര്‍ കോട്ടൂര്‍ മണ്ഡലം ക്യാപ്റ്റന്‍ അര്‍ജുന്‍ പൂനത്ത്, ശിവന്‍, റസാഖ്, ജിഷ്ണു, കെ ഉണ്ണി, ഹരിത്ത് പൊയില്‍, രെമിത്ത്, നിധിന്‍ രാജ്, കെ റിനീഷ്, ദിഷ്ണു, നൗഷിദ്, അജിത്, അലന്‍ ജിത്, ആദിത്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP