News Section: ചെമ്പനോട

ചെമ്പനോടയില്‍ കാറ്റില്‍ മരം വീണു വീടു തകര്‍ന്നു

June 9th, 2019

പേരാമ്പ്ര : ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ ചെമ്പനോട താമരമുക്കില്‍ കാറ്റില്‍ മരം പൊട്ടിവീണു വീടു തകര്‍ന്നു. അമ്പാട്ടു പടിയിലെ ജോയി അമ്പാട്ടിന്റെ വീടാണ് പ്ലാവ് ഒടിഞ്ഞു വീണു തകര്‍ന്നത്. ഇന്ന് വൈകിട്ട് മൂന്നു മണിയോടെ കനത്ത മഴക്കിടെയുണ്ടായ കനത്ത കാറ്റിലാണ് മരം വീടിനു മീതെ പതിച്ചത്. ആസ്ബബറ്റോസ് ഷീറ്റു മേഞ്ഞ മേല്‍ക്കൂരയുടെ ഭാഗവും ശുചി മുറിയും പാടെ തകര്‍ന്നു.

Read More »

ലിനിയുടെ വീട്ടുമുറ്റത്ത് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓര്‍മ്മ മരം നട്ടു

June 6th, 2019

പേരാമ്പ്ര : പരിസ്ഥിതി ദിനത്തില്‍ ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിപ രോഗിയെ പരിചരിക്കുന്നതിനിടയില്‍ രോഗം പിടിപെട്ട് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നെഴ്‌സ് ആയിരുന്ന ലിനിയുടെ വീട്ടില്‍ ഓര്‍മ്മ മരം നട്ടു. ലിനിയുടെ മക്കളായ സിദ്ധാര്‍ഥും റിതുലും ഭര്‍ത്താവ് സജീഷും ചേര്‍ന്ന് വൃക്ഷത്തൈ നട്ടു. ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ്.കെ സജീഷ് ലിനിയുടെ മക്കള്‍ക്ക് വൃക്ഷത്തൈ നല്‍കി പരിപാടി ഉദ്ഘാടനം ചെയ്തു. ഒരു നാട് ഒറ്റക്കെട്ടായി ഒരു മഹാമാരിയെ അതിജീവിച്ചതിന്റെ ഒരുവര്‍ഷം ഇപ്പുറമാണ് ലിനിയുടെ ...

Read More »

ചവറം മൂഴിയില്‍ കനാല്‍ നീര്‍പ്പാലം പൊട്ടി ജലം പാഴാവുന്നു

May 29th, 2019

പേരാമ്പ്ര: കുറ്റ്യാടി ജലസേചന പദ്ധതിയുടെ വലതുകര പ്രധാന കനാലിന്റെ ഭാഗമായ ചവറം മൂഴി നീര്‍പ്പാലം പൊട്ടി വന്‍ ജല ചോര്‍ച്ച. ഇന്ന് ഉച്ചയോടെയാണു സംഭവം. വകുപ്പുദ്യോഗസ്ഥരെത്തി മണല്‍ചാക്കു വെച്ചു ചോര്‍ച്ച തടയാന്‍ നടത്തിയ ശ്രമം വിജയിച്ചില്ല. വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഈ കനാല്‍ വഴിയാണ് വെള്ളം എത്തിക്കുന്നത്. ചോര്‍ച്ച തടയാന്‍ നാളെയും ശ്രമം തുടരുമെന്നു ജലസേചന വകുപ്പ് അധികൃതര്‍ പറഞ്ഞു.

Read More »

മലയോര മേഖലകളില്‍ പി. ജയരാജന് ആവേശോജ്വല സ്വീകരണങ്ങള്‍

April 4th, 2019

പേരാമ്പ്ര: മലയോര മേഖലകളില്‍ കരുത്ത് തെളിയിക്കുന്ന ആവേശോജ്വല സ്വീകരണങ്ങളുമായി വ്യാഴാഴ്ച പേരാമ്പ്ര മണ്ഡലത്തില്‍ രണ്ടാം ഘട്ട പര്യടനം. രാവിലെ എട്ടരയോടെ ചക്കിട്ടപാറ പഞ്ചായത്തിലെ നരിനടയില്‍ പര്യടനത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് വയനാടന്‍ മലനിരകളോട് ചേര്‍ന്ന് കിടക്കുന്ന ചെമ്പനോട. ഇരു കേന്ദ്രങ്ങളിലും തങ്ങളുടെ പ്രിയ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ പ്രായഭേദമന്യേ പ്രവര്‍ത്തകര്‍ മത്സരിക്കുകയായിരുന്നു. ബൈക്ക്, ഓട്ടോ റാലിയും ബാന്റ് വാദ്യങ്ങളും മുത്തുക്കുടകളും സ്വീകരങ്ങള്‍ക്ക് ഗാംഭീര്യം പകര്‍ന്നു. ചെമ്പനോടയിലെ സ്വീകരണ...

Read More »

പ്രകൃതി വിരുദ്ധ പീഡനം യുവാവ് അറസ്റ്റില്‍

March 20th, 2019

പേരാമ്പ്ര : പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റില്‍. ചെമ്പനോട താമരമുക്ക് മിച്ചഭൂമിയിലെ പുത്തന്‍പുരക്കല്‍ സുഭാഷ് എന്ന റജി (49) യെയാണ് പെരുവണ്ണാമൂഴി പൊലീസ് അറസ്റ്റ് ചെയ്തത്. നാട്ടുകാരനായ വിദ്യാര്‍ത്ഥിയെ വീട്ടില്‍ ആളില്ലാത്ത സമയത്ത് പീഡനത്തിന് വിധേയമാക്കുകയായിരുന്നു. കുട്ടിയുടെ അമ്മ വീട്ടിലേക്ക് വന്നപ്പോള്‍ പീഡനശ്രമം കാണുകയായിരുന്നു. വിദ്യാര്‍ത്ഥി പഠിക്കുന്ന സ്‌ക്കൂളിലെ പ്രധാനാധ്യാപകനെ വിവരമറിയിക്കുകയും അദ്ദേഹം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ വിട്ടില...

Read More »

ബള്‍ക്ക് മീറ്റര്‍ പദ്ധതി സ്വകാര്യ സംരഭമായി വഴിമാറി ചെമ്പനോടയില്‍ കുടിവെള്ള പ്രശ്‌നം രൂക്ഷം

February 24th, 2019

പേരാമ്പ്ര : ചെമ്പനോട, പൂഴിത്തോട് മേഖലയിലെ കുടിവെള്ള പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നും പഞ്ചായത്തും വാട്ടര്‍ അതോറിറ്റിയും പുലര്‍ത്തി വരുന്ന നിസംഗത അവസാനിപ്പിക്കണമെന്നും ചെമ്പനോടയില്‍ ചേര്‍ന്ന കര്‍ഷക സംരക്ഷക സമിതി യോഗം ആവശ്യപ്പെട്ടു. ചെമ്പനോട മേഖലയിലെ നാട്ടുകാര്‍ മേലേ അങ്ങാടിയിലെ പൊതു ടാപ്പിനു റീത്തു വെച്ച് പ്രതിഷേധിച്ചു. വാട്ടര്‍ അതോറിറ്റിയും പഞ്ചായത്തും എടുത്ത തീരുമാന പ്രകാരം പെരുവണ്ണാമൂഴി ജംഗ്ഷനില്‍ വര്‍ക്ക് മീറ്റര്‍ വച്ച് അതിന്റെ ചിലവ് ഉപഭോക്താക്കള്‍ വഹിക്കണമെന്നുള്ള തീരുമാനം തികച്ചും തെറ്റാണെന്നും വര്‍ഷങ...

Read More »

ചെമ്പനോടയില്‍ കാട്ടാനകളുടെ വിളയാട്ടം തുടരുന്നു

February 21st, 2019

പേരാമ്പ്ര : ചെമ്പനോട ഭാഗങ്ങളില്‍ കാട്ടാനകളുടെ കൃഷിയിടങ്ങളിലെ വിളയാട്ടം തുടരുന്നു. കാട്ടാനകള്‍ ഈ ഭാഗങ്ങളില്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. കാട്ടാനക്കൂട്ടം ചെമ്പനോട കാട്ടിക്കുളം മേഖലയിലെ കൃഷിയിടങ്ങളിലിറങ്ങി നാശമുണ്ടാക്കി. കഴിഞ്ഞ ദിവസം രാത്രി കീരംചിറ തോമസിന്റെ വാഴത്തോട്ടത്തിലെ വാഴകള്‍ നശിപ്പിച്ചു. പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസില്‍ പരാതി നല്‍കി.

Read More »

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ്

February 15th, 2019

പേരാമ്പ്ര : നൊച്ചാട് ഹയര്‍ സെക്കണ്ടറി, ചെമ്പനോട സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പരിശിലനം പൂര്‍ത്തിയാക്കിയ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ചെമ്പനോട ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു. റൂറല്‍ എഎസ്പി വിവേക് കുമാര്‍ ഐപിഎസ് പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചു. നാദാപുരം ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം, പേരാമ്പ്ര ആര്‍ടിഒ ജെ. ജറാള്‍ഡ്, ചെമ്പനോട സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ മാന്‍ജര്‍ ഫാ. മാത്യു ചെറുവേലില്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തംഗം ഷൈല ജയിംസ്, ഗ്രാമപഞ്ചായത്തംഗം ലൈസ ജോര്‍ജ്, പ്രധാ...

Read More »

ചെമ്പനോടയിലെ കുടിവെള്ള പ്രശ്‌നം: നാളെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ

February 15th, 2019

പേരാമ്പ്ര : ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ചെമ്പനോട മേഖലയിലെ ജനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന അതിരൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിനു അറുതി വരുത്തണമെന്നാവശ്യപ്പെട്ടു ആക്ഷന്‍ കമ്മിറ്റി രണ്ടാം ഘട്ട പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി നാളെ കാലത്ത് 11ന് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ നടത്തും. മുമ്പ് ഈ ആവശ്യമുന്നയിച്ചു പേരാമ്പ്ര വാട്ടര്‍ അതോറിറ്റി ഓഫീസിനു മുമ്പില്‍ സമരം നടത്തിയിരുന്നു. ജലവിതരണം ഗ്രാമ പഞ്ചായത്തു വഴി ജലനിധിയെ ഏല്‍പ്പിച്ചെന്നാണു ഇപ്പോള്‍ വാട്ടര്‍ അഥോറിറ്റി പറയുന്നത്. ജലനി...

Read More »

സ്ക്കൂൾ അധ്യാപകനെ കാട്ടുപന്നി ആക്രമിച്ചു

February 12th, 2019

പേരാമ്പ്ര : ബൈക്ക് യാത്രികനായ സ്ക്കൂൾ അധ്യാപകനെ കാട്ടുപന്നി ആക്രമിച്ചു. ചെമ്പനോട റയ്മണ്ട്സ് പബ്ലിക് സ്ക്കൂളിലെ അധ്യാപകർ കൂത്താളി കല്ലൂർ പുത്തൂർ സജീഷി(44) നെയാണ് ഇന്ന് കാലത്ത് സ്ക്കൂളിലേക്ക് പോവുന്ന വഴി ജാനകിക്കാട് ഇക്കോ ടൂറിസം സെൻററിനകത്തു കൂടിയുള്ള റോഡിൽ വെച്ചാണ് പന്നിയുടെ അക്രമം ഉണ്ടായത്. ഓടി വന്ന പന്നി സജീഷിനെയും വണ്ടിയും മറിച്ചിടുകയായിരുന്നു. തുടർന്ന് കൂട്ടമായെത്തിയ പന്നികളും ഇയാളെ അക്രമിച്ചു. പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച സജീഷിനെ കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് മാറ്റി.

Read More »