News Section: കടിയങ്ങാട്

നിര്‍ധന പട്ടികജാതി കുടുംബത്തെ സ്വകാര്യ ധനകാര്യസ്ഥാപനം വീട്ടില്‍നിന്ന് ഇറക്കിവിട്ടു

January 29th, 2018

  പേരാമ്പ്ര : വീട് നിര്‍മ്മിക്കാന്‍ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ നിന്ന് കടമെടുത്ത തുക തിരിച്ചടക്കാന്‍ കഴിയാത്ത നിധനകുടുംബത്തെ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ജപ്തി ചെയ്തു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കടിയങ്ങാട് പാലത്തിന് സമീപം വെളുത്തപറമ്പത്ത് കല്ലിങ്കല്‍ ബിജുവിനെയും കുടുംബത്തിനെയുമാണ് ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഹൗസിംഗ് ഫിനാന്‍സ് വീട്ടില്‍ നിന്ന് ഇറക്കി വിട്ടത്. 2013 ല്‍ പത്തുവര്‍ഷകാലാവധിയില്‍ 3.70 ലക്ഷം രൂപയാണ് കടമെടുത്തത്. ഇപ്പോഴയ് 8 ലക്ഷം രൂപയില്‍ എത്തിയിരിക്കുന്നു. പ്രതമാസ 4800 രൂപയായിരുന...

Read More »

പന്തിരിക്കര സൂപ്പിക്കടയിലെ ചിത്ര പാര്‍വ്വതി അന്തരിച്ചു

January 12th, 2018

പേരാമ്പ്ര : കോഴിക്കോട് എന്‍. ഐ. ടി. വിദ്യാര്‍ത്ഥി പന്തിരിക്കര സൂപ്പിക്കടയിലെ ചിത്തിരയില്‍ ചിത്ര പാര്‍വ്വതി (17) നിര്യാതയായി. പിതാവ്: സജിത്ത് രാജ് (കോഴിക്കോട് ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍) മാതാവ് : പി.കെ. രവിത (അധ്യാപിക പാലേരി വടക്കുംമ്പാട് എച്ച്. എസ്. എസ്) സഹോദരന്‍: ആദി നാരായണന്‍ (വിദ്യാര്‍ത്ഥി നടുവണ്ണൂര്‍ ജി.എച്ച്.എസ്.എസ്). വി.കെ നാരായണന്‍ അടിയോടിയു ടെ ചെറുമകളാണ്. സംസ്‌ക്കാരം ശനിയാഴ്ച്ച ഉച്ചയ്ക്ക് വീട്ടുവളപ്പില്‍.

Read More »

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍ അധ്യപക ഒഴിവ്

January 11th, 2018

  പേരാമ്പ്ര : പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്റെ തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലേരി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടന്നു വരുന്ന ഹയര്‍ സെക്കന്‍ഡറി തുല്യത ക്ലാസുകള്‍ എടുക്കാന്‍ ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, േസാഷ്യോളജി വിഷയങ്ങളില്‍ പി.ജിയും സെറ്റും യോഗ്യതയുള്ളവരില്‍ നിന്നും അപക്ഷ ക്ഷണിച്ചു. ബയോ ഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷിപ്പെടുത്തിയ കോപ്പിയും സഹിതം 2018 ജനുവരി 18 ന് 5 മണിക്ക് മുമ്പായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓ...

Read More »

തണല്‍ കരുണ ഡയാലിസിസ് സെന്ററിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ തറക്കല്ലിട്ടു

January 8th, 2018

പേരാമ്പ്ര : വൃക്കരോഗികളുടെ ആധിക്യം സമൂഹമണ്ഡലത്തെ സ്തംഭിപ്പിക്കും വിധം  ഉത്കണ്ഠാജനകമാണെന്നും കൃത്യമായ ബോധവത്കരണവും ആരോഗ്യ മേഖലയിലെ ഇടപെടലുകളും അനിവാര്യമാണെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ചങ്ങരോത്ത് കടിയങ്ങാട് പാലത്ത് തണല്‍ കരുണ ഡയാലിസിസ് സെന്ററിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനിയന്ത്രിത കീടനാശിനി പ്രയോഗവും പുതിയ ഭക്ഷണ സംസ്‌കാരവും വൃക്കരോഗികളുടെ ആധിക്യത്തിന് കാരണമാവുണ്ടോയെന്ന് പഠനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാറക്കല്‍ അബ്ദുള്ള എംഎല്‍എ അധ്യക്ഷത വഹിച്ചു. കെട്ടിട നിര്‍മ്...

Read More »

കുടുംബ സംഗമങ്ങള്‍ ഗ്രാമപുരോഗതിക്കും സാമൂഹിക ഐക്യത്തിനും ചാലകമാവണം: ടി.പി രാമകൃഷ്ണന്‍

December 26th, 2017

പേരാമ്പ്ര : ഗ്രാമങ്ങളില്‍ നടക്കുന്ന കുടുംബ സംഗമങ്ങള്‍ ഗ്രാമപുരോഗതിക്കും സാമൂഹിക ഐക്യത്തിനും ചാലകമാവണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇത്തരം കൂട്ടായ്മകള്‍ അന്യം നിന്നുപോവുന്ന കുടുംബബന്ധങ്ങളെ ഊട്ടിയുറപ്പിക്കാന്‍ കഴിയട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചങ്ങരോത്ത് എടത്തില്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.കെ. കുഞ്ഞിരാമന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച സുഹൃദ് സംഗമം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി. വിജയന്‍ ഉദ്ഘാടനം ചെയ...

Read More »

ഗ്രാമസുകൃതം നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു

December 24th, 2017

പേരാമ്പ്ര : സംസ്ഥാന യുവജന കമ്മീഷന്റെയും ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെയും സഹകരണത്തോടെ റൂറല്‍ എഡ്യുക്കേഷന്‍ ആന്റ് സോഷ്യല്‍ എംപവര്‍മെന്റ് ട്രസ്റ്റ്(റീസെറ്റ്) കടിയങ്ങാട് ഗ്രാമസുകൃതം നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു. ഇ.പി. ജയരാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജറോം മുഖ്യപ്രഭാഷണം നടത്തി. നല്ല കുടുംബം, നല്ല വിദ്യാഭ്യാസം, നല്ല സമൂഹം എന്ന വിഷയത്തില്‍ പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് ക്ലാസെടുത്തു.   പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍, രാഹുല്‍ ഈശ്വര...

Read More »

കെ.കരുണാകരന്‍ അനുസ്മരണം

December 23rd, 2017

പേരാമ്പ്ര : മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന കെ.കരുണാകരന്റെ ഏഴാം ചരമവാര്‍ഷികം ആരിച്ചു. യൂത്ത് കോണ്‍ഗ്രസ് കടിയങ്ങാട് ടൗണ്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കെ.കരുണാകരന്‍ അനുസ്മണം നടത്തി. പുഷ്പാര്‍ച്ച, പ്രഭാതഭേരി, അനുസ്മരണ സംഗമം എന്നിവ നടന്നു. ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇ.ടി. സരീഷ് ഉദ്ഘാടനം ചെയ്തു. സുനില്‍ കിഴക്കെ കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് എേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡന്റ് എസ്.സുനന്ദ്, അരുണ്‍ പെരുമന, എന്‍. ജയശീലന്‍, സനൂപ്ശ്രീധര്‍ നരിക്കലക്കണ്ടി, ലിബീഷ് ...

Read More »

ഗ്രാമ സുകൃതം നവോത്ഥാന സദസ്

December 20th, 2017

പേരാമ്പ്ര: റീ സെറ്റ് ടാലന്റ്, യുവജനമിഷന്‍, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 'നല്ല കുടുംബം, നല്ല വിദ്യാഭ്യാസം നല്ല സമൂഹം, എന്ന സന്ദേശമുയര്‍ത്തി ഗ്രാമസുകൃതം നവോത്ഥാന സദസ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 23 ശനിയാഴ്ച കടിയങ്ങാട് നടക്കുന്ന പരിപാടി മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി പ്രൊഫ .ഗോപിനാഥ് മുതുകാട് മോട്ടിവേഷന്‍ പ്രോഗ്രാമും ചിന്ത ജറോം മുഖ്യപ്രഭാഷണവും നടത്തും. ഇ.പി ജയരാജന്‍ എംഎല്‍എ മുഖ്യാതിഥിയായിരിക്കും. ഇ.കെ വിജയന്‍ എംഎല്‍എ, മുന്‍മന്ത്രി പി.ശങ്കരന്‍, പാണക്കാട് സാദിഖ്...

Read More »

തകര്‍ന്ന റോഡ് യുവാക്കള്‍ നവീകരിച്ചു

December 17th, 2017

പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ മഹിമയെയും കൂത്താളി പഞ്ചായത്തിലെ രണ്ടേയാറിനെയും ബന്ധിപ്പിക്കുന്ന മഹിമ ഏരംതോട്ടം കൂത്താളി റോഡിന്റെ ശോച്യാവസ്ഥ യുവാക്കള്‍ ചേര്‍ന്ന് പരിഹരിച്ചു. മലര്‍വാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ റോഡിലെ കുണ്ടും കുഴിയും കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കുകയായിരുന്നു. പ്രസിഡന്റ് അരുണ്‍ വ്യാസ്, സെക്രട്ടറി പി.എസ്. ദീപക്, ഇ.ടി. ഹരികൃഷ്ണന്‍, ഇ.ടി. അഭിജിത്ത്, വിഷ്ണു മുകുന്ദന്‍, അശ്വിന്‍രാജ്, നിതിന്‍ലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി

Read More »

തൊഴിലുറപ്പ് സമയം 3.30 വരെയായി നിജപ്പെടുത്തണം

December 11th, 2017

പേരാമ്പ്ര : തൊഴിലുറപ്പ് സമയം രാവിലെ 9 മണി മുതൽ വൈകുന്നേരം 3.30 വരെയായി നിജപ്പെടുത്തണമെന്ന് ചങ്ങരോത്ത് പഞ്ചായത്ത് യുഡിഎഫ് യോഗം ആവശ്യപ്പെട്ടു. തൊഴിലാളികളിൽ മഹാഭൂരിപക്ഷവും അമ്മമാരായതിനാൽ സ്കൂൾ വിട്ടു കുട്ടികൾ വരുന്നതിന് മുമ്പ് ജോലി നിർത്തണമെന്നും ഇന്നത്തെ അവസ്ഥയിൽ കുടുംബ ജീവിതത്തെ ഇത് ബാധിക്കുന്നുവെന്നും യോഗം വിലയിരുത്തി. യോഗത്തിൽ ഇ.വി. ശങ്കരൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ആയിഷ, എസ്.പി. കുഞ്ഞമ്മദ്, എൻ.പി. വിജയൻ, കെ.വി. രാഘവൻ, ആനേരി നസീർ, ഇ.വി. രാമചന്ദ്രൻ , കെ.കെ. വിനോദൻ, ഇ.ടി. സരീഷ്...

Read More »