News Section: കായണ്ണ

ഉപജില്ലാഗണിത ശാസ്ത്രമേള  * കണ്ണമ്പത്ത് എ എൽ പി യും ഗവ.യൂ.പി സ്കൂൾ തൃക്കുറ്റിശേരിയും പേരാമ്പ്ര ഹയർ സെക്കണ്ടറിയും നൊച്ചാട് ഹയർ സെക്കണ്ടറിയും ചാമ്പ്യന്മാർ

October 17th, 2017

ഉപജില്ലാഗണിത ശാസ്ത്രമേള കണ്ണമ്പത്ത് എ എൽ പി യും ഗവ.യൂ.പി സ്കൂൾ തൃക്കുറ്റിശേരിയും പേരാമ്പ്ര ഹയർ സെക്കണ്ടറിയും നൊച്ചാട് ഹയർ സെക്കണ്ടറിയും ചാമ്പ്യന്മാർ പേരാമ്പ്ര : പേരാമ്പ്ര ഉപജില്ല ഗണിത ശാസ്ത്രമേള എൽ .പി വിഭാഗത്തിൽ കണ്ണമ്പത്ത് എ എൽ പി ഒന്നാമതും സെന്റ് മേരീസ് എൽ.പി സ്കൂൾ കല്ലാനോട് രണ്ടാം സ്ഥാനവും, യു പി വിഭാഗത്തിൽ ഗവ.യൂ.പി സ്കൂൾ തൃക്കുറ്റിശേരി ഒന്നാമതതും എ യു.പി സ്കൂൾ വാല്യക്കോട് രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ പേരാമ്പ്ര ഹയർ സെക്കണ്ടറി ഒന്നാം സ്ഥാനവും നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി രണ്ടാം സ്ഥാനവും ന...

Read More »

ഗണിത ശാസത്ര മേള : വാളൂർ ഗവ. യൂ പി സ്കൂളിൽ

October 16th, 2017

ഗണിത ശാസത്ര മേള : വാളൂർ ഗവ. യൂ പി സ്കൂളിൽ പേരാമ്പ്ര : ഉപജില്ലഗണിത ശാസത്ര മേള ചൊവ്വാഴ്ച വാളൂർ ഗവ.യൂ.പി സ്കൂളിൽ വെച്ച് നടക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യും. എൽ.പി, യൂ.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ വിഭാഗത്തിൽ നിന്നായി എണ്ണൂറോളം വിദ്യാർത്ഥികൾ മത്സരാർത്ഥികളായി പങ്കെടുക്കും

Read More »

പേരാമ്പ്രയിൽ  ഹർത്താൽ പൂർണ്ണം

October 16th, 2017

പേരാമ്പ്രയിൽ  ഹർത്താൽ പൂർണ്ണം പേരാമ്പ്ര :  പെട്രോൾ ഡീസൽ വിലയിൽ പ്രതിഷേധിച്ച് യു.ഡി.എഫ്  ഇന്ന് സംസ്ഥാന വ്യാപകമായി നടത്തുന്ന പകൽ ഹർത്താൽ പേരാമ്പ്രയിലും പരിസരങ്ങളിലും  പൂർണ്ണം. ഇരുചക്രവാഹനങ്ങളും  ചില സ്വകാര്യ വാഹനങ്ങളും  നിരത്തിലിറങ്ങിയെങ്കിലും  മറ്റ് വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. പോലീസ് അകമ്പടിയിൽ ചില കെ.എസ്.ആർ.ടി.സി സർവ്വീസുകൾ നടത്തി. കടകമ്പോളങ്ങൾ എല്ലായിടത്തും അടഞ്ഞുകിടന്നു.  പ്രധാന നിരത്തിലും പ്രശ്നസാധ്യതയുള്ളയിടങ്ങളിലും  പോലീസ് കാവലും പെട്രോളിങ്ങും  ഏർപ്പെടുത്തി

Read More »

യൂത്ത് കോൺഗ്രസ് നേതാവിനെയും ഭാര്യയെയും നടുറോഡിൽ  മൂവർസംഘം   മർദ്ദിച്ചു *

October 16th, 2017

യൂത്ത് കോൺ%E

Read More »

ഗുരുദാസ് പൂരിലെ ഉപതെരഞ്ഞെടുപ്പിലെ വിജയം ബി.ജെ.പി.ക്കെതിരെ ശക്തമായ മുന്നേറ്റം രൂപപ്പെടുന്നതിന്റെ ആദ്യ സൂചന -പി. ശങ്കരൻ

October 15th, 2017

  ഗുരുദാസ് പൂരിലെ ഉപതെരഞ്ഞെടുപ്പിലെ വിജയം ബി.ജെ.പി.ക്കെതിരെ ശക്തമായ മുന്നേറ്റം രൂപപ്പെടുന്നതിന്റെ ആദ്യ സൂചന -പി. ശങ്കരൻ പേരാമ്പ്ര : നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. സർക്കാറിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ ഇന്ത്യയിൽ അതിശക്തമായ മുന്നേറ്റമുണ്ടാകുമെന്നു മുൻ മന്ത്രി പി. ശങ്കരൻ. പഞ്ചാബിലെ ഗുരുദാസ് പൂരിലെ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ സിറ്റിംഗ് സീറ്റിൽ കോൺഗ്രസ് രണ്ടു ലക്ഷത്തോളം വോട്ടുകൾക്കു വിജയിച്ചത് ഇതിന്റെ ചൂണ്ടുപലകയാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ...

Read More »

പേരാമ്പ്രയിൽ ഹരിജൻ കുടുംബത്തിന് മർദ്ദനം: പോലീസ് നടപടിയിൽ പ്രതിഷേധം

October 15th, 2017

ഹരിജൻ കുടുംബത്തിന് മർദ്ദനം: പോലീസ് നടപടിയിൽ പ്രതിഷേധം പേരാമ്പ്ര: ഹരിജൻ കുടുംബത്തെ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ പോലീസ് നിസംഗത വെടിഞ്ഞ് പ്രതികൾക്കെതിരെ പോലീസ്   നിയമ നടപടി സ്വീകരിക്കാത്തതിൽ കേരള പുലയർ മഹാസഭ താലൂക്ക് യൂണിയൻ കമ്മറ്റി പ്രതിഷേധിച്ചു. പേരാമ്പ്രഗ്രാമപഞ്ചായത്തിലെ പാണ്ടിക്കോട് ഹരിജൻ കോളനിയിൽ താമസിക്കുന്നപടിഞ്ഞാറെ ചാലിൽ ശശികുമാറിനെയും ഭാര്യ റീജയെയുമാണ് കഴിഞ്ഞ ദിവസം ഒരു സംഘം വീട്ടിൽ കയറി മർദിച്ചത്. ക്രൂരമായി പരിക്കേറ്റ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ കുടുംബത്തിന്റെ പരാതിയിൽ കേസെടുക്ക...

Read More »

പേരാമ്പ്ര പട്ടണത്തിലെ അതിക്രമങ്ങളും നിയ ലംഘനങ്ങളും നിയന്ത്രിക്കണം. പരിശോധനക്കായി  സി.സിടിവി സ്ഥാപിക്കണം

October 15th, 2017

  പേരാമ്പ്ര പട്ടണത്തിലെ അതിക്രമങ്ങളും നിയ ലംഘനങ്ങളും നിയന്ത്രിക്കണം. പരിശോധനക്കായി  സി.സിടിവി സ്ഥാപിക്കണം. പേരാമ്പ്ര: പട്ടണം കേന്ദ്രീകരിച്ച് വർദ്ദിച്ചുനിയമ ലംഘനങ്ങളും അതിക്രമങ്ങളും വിലയിരുത്തി അവ നിയന്ത്രിക്കുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനുമായി സി.സിടിവി സ്ഥാപിക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കയാണെന്ന് പേരാമ്പ്ര സി.ഐ കെ.പി സുനിൽ കുമാർ വിളിച്ചു ചേർത്ത വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ബാങ്ക് മേധാവികൾ, പൊതുപ്രവർത്തകർ, വ്യാപാരി സംഘടനകൾ, ഐ.എം എ, ലയൺസ്, റോട്ടറി, ജേസീസ് ,മുതലായ സാമൂഹ്യ സംഘടനകളുടെയ...

Read More »

കൊച്ചി- മംഗലാപുരം ഗ്യാസ് പൈപ്പ് ലൈൻ: നഷ്ടപരിഹാരം നൽകണം.

October 15th, 2017

കൊച്ചി- മംഗലാപുരം ഗ്യാസ് പൈപ്പ് ലൈൻ: നഷ്ടപരിഹാരം നൽകണം. പേരാമ്പ്ര : കൊച്ചി- മംഗലാപുരം ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതു കൊണ്ട് നഷ്ട്ടമാവുന്ന ഭൂമിക്ക് അർഹമായ നഷ്ട്ടപരിഹാരം നൽകണമെന്ന് സി. പി. എം. നൊച്ചാട് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. എ. കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. എം. കെ. നളിനി, എ. കെ. ബാലൻ, എൻ. പി. ബാബു, കെ. കെ. ഹനീഫ, പി. എം. കുഞ്ഞിക്കണ്ണൻ, എം. കെ. ചെക്കോട്ടി, എന്നിവർ സംസാരിച്ചു. സി. ബാലൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ. എം. കുഞ്ഞിക്കണ്ണൻ  അധ്യക്ഷത വഹിച്ചു. അഡ്വ: കെ. കെ. വത്സൻ സ...

Read More »

പേരാമ്പ്ര വില്ലേജ് ഓഫീസിന്പുതിയ കെട്ടിടമായിട്ടും തുറന്ന് പ്രവർത്തിക്കാൻ നടപടിയായില്ല

October 14th, 2017

പേരാമ്പ്ര വില്ലേജ് ഓഫീസിന്പുതിയ കെട്ടിടമായിട്ടും തുറന്ന് പ്രവർത്തിക്കാൻ നടപടിയായില്ല. പേരാമ്പ്ര : താന്നിയോട്ടിൽ പ്രവർത്തിച്ചു വന്നിരുന്ന പേരാമ്പ്ര വില്ലേജ് ഓഫീസിന് കെട്ടിടമായിട്ടും തുറന്നു പ്രവർത്തിക്കാൻ നടപടിയായില്ല. ചെമ്പ്ര അങ്ങാടിക്ക് സമീപം താൽക്കാലിക കെട്ടിടത്തിലാണ് ഇപ്പോൾ ഓഫീസ് പ്രവർത്തിക്കുന്നത്. ഇവിടെ എത്തുന്നതിന് നാട്ടുകാർ ഏറെ പ്രയാസം നേരിടുകയാണ്. ആശാരിക്കണ്ടി, മാമ്പളളി, പഷ്ണിപറമ്പ് , താന്നിക്കണ്ടി തുടങ്ങിയ ഉൾപ്രദേശത്ത് നിന്നുളളവരാണ് ചെമ്പ്രക്ക് വാഹനസൗകര്യമില്ലാതെ യാത്ര ക്ലേശത്തിൽ ബുദ്...

Read More »

സി.എച്ച്.കാലത്തിന്റെ വിളക്കുമാടം: കെ.എസ്.മൗലവി

October 14th, 2017

സി.എച്ച്.കാലത്തിന്റെ വിളക്കുമാടം : കെ.എസ്.മൗലവി  പേരാമ്പ്ര : സി.എച്ച്.മുഹമ്മദ്‌ കോയ ഒരു കാലത്തിന്റെ വിളക്കുമാടമായിരുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയഗം കെ.എസ്.മൗലവി പറഞ്ഞു. നൊച്ചാട് പാറച്ചോലയിൽ  ശാഖ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണവും പ്രവർത്തക സംഗമവും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളപിറവി മുതൽ വിവിധ മന്ത്രിസഭകളിൽ മുഖ്യമന്ത്രി പഥം വരെ കൈകാര്യം ചെയ്ത സി.എച്ച്. അവശത അനുഭവിക്കുന്ന സമൂഹത്തിന് ദീർഘ വീക്ഷണത്തോട് കൂടിയുള്ള പ്രവർത്തനങ്ങളായിരുന്നു നടപ്പിൽ വരു...

Read More »