News Section: മേപ്പയ്യൂര്‍

റോഡ്പരിഷ്കരണപ്രവർത്തികൾ രണ്ടാഴ്ചക്കകം ആരംഭിക്കും:മന്ത്രി

October 30th, 2017

റോഡ്പരിഷ്കരണപ്രവർത്തികൾ രണ്ടാഴ്ചക്കകം ആരംഭിക്കും:മന്ത്രി  പേരാമ്പ്ര: പേരാമ്പ്ര പയ്യോളി, പേരാമ്പ്ര ചാനിയം കടവ് റോഡുകളുടെ  പരിഷ്കരണ പ്രവർത്തികൾ രണ്ടാഴ്ചക്കുള്ളിൽ ആരംഭിക്കുമെന്ന്  മന്ത്രി ടി പി രാമകൃഷ്ണണൻ.     327 ലക്ഷം രൂപ ചിലവിൽ പൊതുമരാമത്ത് നടപ്പാക്കുന്ന കൽപത്തൂർ വായനശാല - വെള്ളിയൂർ-കാപ്പുമ്മൽ റോഡിന്റേയും, മൂന്ന് കോടി രൂപ വിനിയോഗിച്ച് പൂർത്തിയാക്കുന്ന ചക്കിട്ടപാറ - നരി നട - കൂരാച്ചുണ്ട് റോഡിന്റെയും നവീകരണ പ്രവർത്തികൾ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.     പേരാമ്പ്ര ബൈപ്പാസ് നിർമ്മാണവുമായ...

Read More »

ചാവട്ട് എടവലക്കണ്ടി മൊയ്തീൻ കുട്ടി (85) നിര്യാതനായി

October 30th, 2017

  മൊയ്തീൻ കുട്ടി കൊഴുക്കല്ലൂർ : ചാവട്ട് എടവലക്കണ്ടി മൊയ്തീൻ കുട്ടി (85) നിര്യാതനായി. ഭാര്യ: ഫാത്തിമ മക്കൾ : മറിയം, ആയിശ, മുഹമ്മദ് മരുമക്കൾ: അമ്മദ് (മേപ്പയ്യൂർ) അബ്ദുറഹ്മാൻ (മഞ്ഞക്കുളം) സാബിദ

Read More »

പേരാമ്പ്ര ബൈപ്പാസ്; ഒളിച്ചുകളി അവസാനിപ്പിക്കണം: മുസ്‌ലിം ലീഗ്

October 30th, 2017

പേരാമ്പ്ര ബൈപ്പാസ്; ഒളിച്ചുകളി അവസാനിപ്പിക്കണം: മുസ്‌ലിം ലീഗ് പേരാമ്പ്ര: അനുദിനം പേരാമ്പ്ര ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോളും ബൈപ്പാസ് നിർമ്മിക്കുന്ന കാര്യത്തിൽ ജനങ്ങളുടെ മുന്നിൽ വ്യക്തത വരുത്താതെ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ടി പി രാമകൃഷ്ണൻ ഒളിച്ചുകളിക്കുകയാണെന്ന് പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രവർത്തക സമിതി യോഗം കുറ്റപ്പെടുത്തി. എൽ.ഐ.സി ഓഫീസ് മുതൽ യതീംഖാന വരെയുള്ള ദൂരത്തിൽ ഇഴഞ്ഞ് നീങ്ങിയല്ലാതെ ഒരു വാഹനങ്ങൾക്കും കടന്ന് പോവാൻ സാധ്യമല്ല. ആംബുലൻസ് ഉൾപ്പെടെ ഗതാഗത കുരുക്കിൽ പെട്ട് പോയ ...

Read More »

വടക്കുമ്പാട് വഞ്ചിപ്പാറ ഗോപുരത്തിലിടം റോഡ് ഗതാഗതയോഗ്യമാക്കണം

October 18th, 2017

വടക്കുമ്പാട് വഞ്ചിപ്പാറ ഗോപുരത്തിലിടം റോഡ് ഗതാഗതയോഗ്യമാക്കണം പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വടക്കുമ്പാട് വഞ്ചിപ്പാറ ഗോപുരത്തിലിടം റോഡ് ഗതാഗതയോഗ്യമാക്കണമെന്നും തരിപ്പിലോട് പൊതുവിതരണ കേന്ദ്രം അനുവദിക്കണമെന്നും സിപിഐ പാലേരി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സി എച്ച് കുമാരന്‍ പതാക ഉയര്‍ത്തി. മഹിള മണ്ഡലം സെക്രട്ടറി ടി ഭാരതി ഉദ്ഘാടനം ചെയ്തു. വി എം പ്രേമന്‍ അധ്യക്ഷത വഹിച്ചു. കെ കെ ഭാസ്‌ക്കരന്‍, ഒ ടി രാജന്‍, സുനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി ശിവദാസന്‍ (സെക്രട്ടറി), എന്‍ കെ പ്രേമന്...

Read More »

ടി പി രാകൃഷ്ണന്‍ ഹിതപരിശോധനക്ക് തയ്യാറാവണം മദ്യനിരോധന സമിതി

October 18th, 2017

  ടി പി രാകൃഷ്ണന്‍ ഹിതപരിശോധനക്ക് തയ്യാറാവണം മദ്യനിരോധന സമിതി പേരാമ്പ്ര : എല്‍ഡിഎഫ് സര്‍ക്കാര്‍ മദ്യനയത്തില്‍ നടത്തിയ അട്ടിമറിയും ദേവാലയ വിദ്യാലയ മുറ്റങ്ങളില്‍ മദ്യശാലകള്‍ തുറക്കാനുമുള്ള തീരുമാനവും ശരിയാണോയെന്ന് വോട്ടര്‍മാര്‍ക്കിടയില്‍ ഹിതപരിശോധന നടത്താന്‍ സര്‍ക്കാരും മന്ത്രി ടി പി രാകൃഷ്ണനും തയ്യാറാവണമെണന്ന് മദ്യനിരോധന സമിതി പി ചന്തുക്കുട്ടി മാസ്റ്റര്‍ ആവശ്യപ്പെട്ടു. മന്ത്രിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും തെരഞ്ഞെടുപ്പ് വാഗ്ദാന ലംഘനം നടത്തിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ...

Read More »

മുയിപ്പോത്ത്   പുത്തൂര്  മീത്തൽ  അമ്മാളു  അമ്മ (88)  അന്തരിച്ചു

October 17th, 2017

മുയിപ്പോത്ത്   പുത്തൂര്  മീത്തൽ  അമ്മാളു  അമ്മ (88)  അന്തരിച്ചു (88)  അന്തരിച്ചു. മക്കൾ : ബാലകൃഷ്ണൻ, ഓമന, ദിവാകരൻ, രാജീവൻ. മരുമക്കള്‍: നാരായണ കുറുപ്പ് (ആവള), ലീല, ജയന്തി, സ്മിത. സഞ്ചയനം  വ്യാഴാഴ്ച.

Read More »

ഉറുദു അക്കാദമിക്ക് മീറ്റ് സംഘടിപ്പിച്ചു.

October 17th, 2017

ഉറുദു അക്കാദമിക്ക് മീറ്റ് സംഘടിപ്പിച്ചു. പേരാമ്പ്ര : സബ്ബ് ജില്ല ഉറുദു അക്കാദമിക് കൗൺസിൽ സംഘടിപ്പിച്ച ഇഖ്ബാൽ ടാലന്റ് ടെസ്റ്റ് ബി .ആർ .സി .ട്രെയിനർ ജി . രവി ഉദ്ഘാടനം ചെയ്തു. ടാലന്റ് ടെസ്റ്റിൽ ഉറുദു പദ നിർമ്മാണം, ഉറുദു മാഗസിൻ നിർമ്മാണം, തുടങ്ങിയ മത്സരങ്ങളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ നൊച്ചാട് ഹയർ സെക്കണ്ടറി സ്ക്കൂൾ ഒന്നാം സ്ഥാനവും വാകയാട് ഹയർ സെക്കണ്ടറി സ്ക്കൂൾ രണ്ടാം സ്ഥാനവും പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ മൂന്നാം സ്ഥാനവും യു.പി.വിഭാഗത്തിൽ മാട്ടനോട് എ.യു.പി സ്ക്കൂൾ, വാല്യക്കോട് എ.യു.പി സ്ക്കൂൾ ...

Read More »

ഉപജില്ലാഗണിത ശാസ്ത്രമേള  * കണ്ണമ്പത്ത് എ എൽ പി യും ഗവ.യൂ.പി സ്കൂൾ തൃക്കുറ്റിശേരിയും പേരാമ്പ്ര ഹയർ സെക്കണ്ടറിയും നൊച്ചാട് ഹയർ സെക്കണ്ടറിയും ചാമ്പ്യന്മാർ

October 17th, 2017

ഉപജില്ലാഗണിത ശാസ്ത്രമേള കണ്ണമ്പത്ത് എ എൽ പി യും ഗവ.യൂ.പി സ്കൂൾ തൃക്കുറ്റിശേരിയും പേരാമ്പ്ര ഹയർ സെക്കണ്ടറിയും നൊച്ചാട് ഹയർ സെക്കണ്ടറിയും ചാമ്പ്യന്മാർ പേരാമ്പ്ര : പേരാമ്പ്ര ഉപജില്ല ഗണിത ശാസ്ത്രമേള എൽ .പി വിഭാഗത്തിൽ കണ്ണമ്പത്ത് എ എൽ പി ഒന്നാമതും സെന്റ് മേരീസ് എൽ.പി സ്കൂൾ കല്ലാനോട് രണ്ടാം സ്ഥാനവും, യു പി വിഭാഗത്തിൽ ഗവ.യൂ.പി സ്കൂൾ തൃക്കുറ്റിശേരി ഒന്നാമതതും എ യു.പി സ്കൂൾ വാല്യക്കോട് രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ പേരാമ്പ്ര ഹയർ സെക്കണ്ടറി ഒന്നാം സ്ഥാനവും നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി രണ്ടാം സ്ഥാനവും ന...

Read More »

ഗണിത ശാസത്ര മേള : വാളൂർ ഗവ. യൂ പി സ്കൂളിൽ

October 16th, 2017

ഗണിത ശാസത്ര മേള : വാളൂർ ഗവ. യൂ പി സ്കൂളിൽ പേരാമ്പ്ര : ഉപജില്ലഗണിത ശാസത്ര മേള ചൊവ്വാഴ്ച വാളൂർ ഗവ.യൂ.പി സ്കൂളിൽ വെച്ച് നടക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യും. എൽ.പി, യൂ.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ വിഭാഗത്തിൽ നിന്നായി എണ്ണൂറോളം വിദ്യാർത്ഥികൾ മത്സരാർത്ഥികളായി പങ്കെടുക്കും

Read More »

പേരാമ്പ്രയിൽ  ഹർത്താൽ പൂർണ്ണം

October 16th, 2017

പേരാമ്പ്രയിൽ  ഹർത്താൽ പൂർണ്ണം പേരാമ്പ്ര :  പെട്രോൾ ഡീസൽ വിലയിൽ പ്രതിഷേധിച്ച് യു.ഡി.എഫ്  ഇന്ന് സംസ്ഥാന വ്യാപകമായി നടത്തുന്ന പകൽ ഹർത്താൽ പേരാമ്പ്രയിലും പരിസരങ്ങളിലും  പൂർണ്ണം. ഇരുചക്രവാഹനങ്ങളും  ചില സ്വകാര്യ വാഹനങ്ങളും  നിരത്തിലിറങ്ങിയെങ്കിലും  മറ്റ് വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. പോലീസ് അകമ്പടിയിൽ ചില കെ.എസ്.ആർ.ടി.സി സർവ്വീസുകൾ നടത്തി. കടകമ്പോളങ്ങൾ എല്ലായിടത്തും അടഞ്ഞുകിടന്നു.  പ്രധാന നിരത്തിലും പ്രശ്നസാധ്യതയുള്ളയിടങ്ങളിലും  പോലീസ് കാവലും പെട്രോളിങ്ങും  ഏർപ്പെടുത്തി

Read More »